എല്‍.ഡി.എഫുകാരെ രോമാഞ്ചംകൊള്ളിക്കുന്ന പാരഡി ഗാനം… വീഡിയോ കാണാം

Breaking Keralam News Politics

മലപ്പുറം: എല്‍.ഡി.എഫ് പ്രവര്‍ത്തരെ രോമാഞ്ചം കൊളളിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് പാരഡി ഗാനം. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗാനത്തിന് ഒരുദിവസംകൊണ്ടു ലക്ഷത്തിലേറെ കാഴ്ച്ചക്കാരും രണ്ടായിരത്തലിധകം ഷെയറും ഉണ്ടായി. റബീഹ് മലപ്പുറവും മിന്‍ഹമാമ്പ്രയും പാടിയ ഗാനത്തിന് വരികളെഴുതിയത് അധ്യാപകന്‍കൂടിയായ നൗഫലാണ്.

സി.പി.എം അനുകൂല ഫേസ്ബുക്ക് പേജുകളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലുമെല്ലാം ഇതിനോടകം ഈ പ്രചരണഗാനം വൈറലായിട്ടുണ്ട്. നിപ, പ്രളയം, ഓഖി, പ്രളയം, കോവിഡ് തുടങ്ങിയവയെല്ലാം ജനങ്ങളെ പ്രയാസത്തിലാക്കിയപ്പോള്‍ കേരളത്തെ താങ്ങി നിര്‍ത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍, ഇ നാടും നമ്മളും തോല്‍ക്കാതിരിക്കാന്‍ എല്‍.ഡി.എഫിന് ഒരു വോട്ട് എന്ന കുറിപ്പോടെയാണ് ഗാനം ആരംഭിക്കുന്നത്. ചുവപ്പിന്റെ സ്നേഹിതര്‍ നവമാധ്യമകൂട്ടായ്മ തെയ്യാറാക്കിയതാണ് ഗാനം.

കേരള നാട്ടില്‍ എല്‍.ഡി.എഫ് തരംഗംവാണിടും കാലം വികസന വിപ്ലവം പെരുമഴയായി പെയ്തല്ലോ…എന്ന തുടങ്ങുന്ന ഗാനത്തില്‍ കേരളത്തിലെ വികസന പദ്ധതികളും, കേരളാ സര്‍ക്കാറിന്റെ മറ്റു മാതൃകാപദ്ധതികളെ കുറിച്ചും വിവരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കോഴക്കേസിലെ ആരോപണവിധേയനായ കെ.എം.ഷാജിയെ ഉള്‍പ്പെടെയുള്ളവര്‍ക്ക് കണക്കിന് ട്രോളും ഈ പാരഡി ഗാനത്തിലൂടെ നല്‍കുന്നുണ്ട്.

വീഡിയോ സ്‌റ്റോറി കാണാം

Leave a Reply

Your email address will not be published. Required fields are marked *