സൗദിയിലെ മലപ്പുറത്തുകാരന്‍ കൊല്ലപ്പെട്ടു

Breaking News

മലപ്പുറം: സൗദിയിലെ മിനി മാര്‍ക്കറ്റില്‍ മലപ്പുറം ആലത്തൂര്‍പടി സ്വദേശി കൊല്ലപ്പെട്ട നിലയില്‍. കൊലപാതകമെന്ന് സൂചന. മരണം പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെ. സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷിലാണ് മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദലി പുള്ളിയില്‍ എന്ന ബാപ്പുട്ടിലെ(52) മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇയാള്‍ ദിസവും രാത്രി ആളില്ലാത്ത സമയത്തും ഏറെവൈകിയും കടയുടെ ഗ്ലാസ് ഡോര്‍ അടച്ച് പാക്കിംഗ് ജോലികളും മറ്റും ചെയ്യാറുണ്ടെന്നും ഈസമയത്ത് എത്തിയ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാര്‍ക്കറ്റില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് കഴുത്തിനേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മുഹമ്മദലിയെ കണ്ടത്. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ വിവരമറിയിച്ച ശേഷം പോലീസില്‍ വിവരം നല്‍കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരന്മാരായ ഹൈദര്‍ അലിയും ഇപ്പോള്‍ നാട്ടിലുള്ള അശ്റഫും ഇതേ സ്ഥാപനത്തിലെ ജോലിക്കാരാണ്. പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത.
ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ് താഇഫില്‍ പ്രവാസ ജീവിതം തുടങ്ങിയ ബാപ്പുട്ടി ജിസാനില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷമായി. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങി എത്തിയത്.
പിതാവ്-പുള്ളിയില്‍ അബ്ദുഹാജി. മാതാവ്- പാത്തുമ്മ കുന്നത്തൊടി.
ഭാര്യ- പാലേമ്പുടിയന്‍ റംല ഇരുമ്പുഴി.മക്കള്‍- മുസൈന, മഅദിന്‍ (ആറ് വയസ്സ്)
മരുമകന്‍- ജുനൈദ് അറബി പട്ടര്‍കടവ്.സഹോദരങ്ങള്‍- ഹൈദര്‍ അലി, അശ്റഫ്, ശിഹാബ്, മുനീറ.

Leave a Reply

Your email address will not be published. Required fields are marked *