മലയാള സിനിമ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

Breaking

തൊടുപുഴ: പ്രമുഖ മലയാള സിനിമ നടൻ അനിൽ നെടുമങ്ങാട് മലങ്കര ജലാശത്തിൽ മുങ്ങി മരിച്ചു. ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലാണ് മുങ്ങി മരിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അനിൽ. കമ്മട്ടിപ്പാടം, അയ്യപ്പനും കോശി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *