ആസിഫലിയുടെ ബൈക്ക് യാത്രയെ ചോദ്യംചെയ്യുന്നു

Breaking Entertainment

കൊച്ചി: ഒരു മുണ്ടും ഷര്‍ട്ടുമിട്ട് തോളില്‍ ബാഗുമായി ആര്‍എക്‌സ് 100 ബൈക്കില്‍ ബൈക്കോടിച്ചുപോകുന്ന നടന്‍ ആസിഫ് അലിയുടെ ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇതിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകള്‍. ആര്‍എക്‌സ് 100 ബൈക്കില്‍ സിമ്പിള്‍ ലുക്കിലാണ് വീഡിയോയില്‍ ആസിഫ് അലിയുള്ളത്. ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സംവിധായകന്‍ ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ.
വെള്ളിമൂങ്ങ, ആദ്യരാത്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ഒരുക്കുന്ന ചിത്രമാണ് എല്ലാം ശരിയാകും. ആസിപ് അലിയും രജിഷ വിജയനുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈരാറ്റുപേട്ടയിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോമഗിിക്കുന്നത്.
ബൈക്കോടിച്ച് വരുന്ന ആസിഫിനെ ഷൂട്ട് ചെയ്ത് കൊണ്ട് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്ന ക്യാമറ ക്രൂവും വീഡിയോയിലുണ്ട്. ആസിഫ് അലി ഫാന്‍സ് പേജുകളില്‍ ഈ വീഡിയോ വൈറലാണ്. മാത്രമല്ല തന്നെ കാണാനെത്തിയ നാട്ടുകാരോടൊപ്പം സെല്‍ഫി എടുക്കാനും കുശലന്വേഷണത്തിനും ആസിഫ് അലി മുമ്പിലുണ്ട് താനും. ഇതിന്റെ ചിത്രങ്ങളും വൈറലാണ്. ഹെല്‍മറ്റില്ലെന്നും മറ്റും ആരോപിച്ചാണ് ട്രോളുകള്‍.

https://www.instagram.com/p/CJV4Zi8D9p_/?utm_source=ig_embed&utm_campaign=embed_video_watch_again

Leave a Reply

Your email address will not be published. Required fields are marked *