കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമായി; രണ്ട് വാക്‌സിനുകള്‍ക്ക് അനുമതി

Breaking News

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമായി. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയത്. അടിയന്തര സാഹചര്യത്തില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അനുമതി.

രണ്ടു വാക്‌സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്‍കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു

കോവിഷീല്‍ഡിന് ഡോസിന് 250 രൂപ. കോവാക്‌സിന് 350 രൂപയുമാണ് വില. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *