മുസ്ലിംലീഗിന്റെ പെണ്‍പുലി ഫാത്തിമ തഹ്ലിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

Breaking News

മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പെണ്‍പുലി ഫാത്തിമ തഹ്ലിയ മത്സരിക്കും. ഇവര്‍ക്ക് പുറമെ ലീഗിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വേറയും വനിത നേതാക്കള്‍. മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റാണ് അഡ്വ. ഫാത്തിമ തഹ്ലിയ.
വനിതാലീഗില്‍ നിന്നും ഹരിതയില്‍ നിന്നും ഉള്‍പ്പെടെ മൂന്ന് സ്ഥാനാര്‍ഥികളുടെ പേരുക്കാളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ മത്സരിക്കാന്‍ സാധ്യതയുള്ളത് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയക്കാണ്. മുസ്ലിം ലീഗില്‍നിന്നു നേരത്തെ ഖമറുന്നീസ അന്‍വര്‍ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. ഇവര്‍ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
നിലവിലെ ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പരിശോധിക്കുബോള്‍ ഒരു വനിത സ്ഥാനാര്‍ത്ഥിയെ ഇത്തവണ ലീഗ് മലപ്പുറം ജില്ലയില്‍ നിന്നോ കോഴിക്കോട് ജില്ലയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും എന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഒരു യുവ പ്രതിഭയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. അടുത്ത കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയില്‍ ലീഗില്‍ പേര് എടുത്ത ഒരു വനിതകൂടിയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായ ഒരു പുതുമുഖം കൂടിയാണവര്‍. അതുകൊണ്ടുതന്നെ ലീഗിനെ സംബന്ധിച്ചെടുത്തോളം തഹ്ലിയയെ പോലെയുള്ള ഒരു മികച്ച വനിതാ സ്ഥാനാര്‍ത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കുന്നത് ഒരു അഭിമാന മുഹൂര്‍ത്തം കുടിയാണ്.
എംഎസ്എഫ് ഹരിത തുടങ്ങിയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് തഹ്ലിയായുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്. തന്റെ കഴിവുകൊണ്ടും മികച്ച സംസാരം ശൈലികൊണ്ടും ആളുകളെ കയ്യിലെടുക്കാനുള്ള തന്റെ സാമര്‍ത്ഥ്യം കൊണ്ടും ഉടന്‍ തന്നെ ഹരിത പോലെയുള്ള ലീഗ് വിദ്യാര്‍ഥി സംഘടനയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. ശേഷം വിദ്യാര്‍ത്ഥി സംഘടനയിലൂടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തഹ്ലിയ ഹരിത യുടെയും എംഎസ്എഫിന്റെയും സംസ്ഥന തലപ്പത്തേക്ക് എത്തി. ഇതോടെ പിന്നീടങ്ങോട്ട് രാവും പകലും ഇല്ലാതെ മികച്ച പ്രവര്‍ത്തനം നടത്തുകയുംചെയ്തു.
പതിനായിരക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ തഹ്ലിയെയെ ഫോളോ ചെയ്യുന്നത് . സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കിടയില്‍ ഇത്രയേയും കൂടുതല്‍ അറിയപ്പെട്ട മറ്റൊരു ലീഗ് വനിതാ നേതാവ് വേറെയില്ല. മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ സംസ്ഥാന പ്രസിഡണ്ടും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമാണ് നിലവില്‍ തഹ്ലിയ. ഇതിന് മുബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ തഹ്ലിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു പുറമേ കോഴിക്കോട് ജില്ലാ കോടതിയിലെ ഒരു അഭിഭാഷക കൂടിയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നുണ്ട് . അതേമയം കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളില്‍ തഹ്ലിയയുടെ പോസ്റ്റുകളെല്ലാം വൈറലായായിരുന്നു. ഇതിനുപുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന രാജ്യാന്തര സെമിനാറുകളിലും അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ പങ്കെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ എന്ത് കാര്യത്തിനും അവര്‍ക്കുവേണ്ടി പ്രചോദനം നല്‍കാനും മുന്നിട്ട് ഇറങ്ങാന്‍ യാതൊരു മടിയും ഇല്ലാത്ത ഒരു വനിതാ നേതാവ് കൂടിയാണ് തഹ്ലിയ.

Leave a Reply

Your email address will not be published. Required fields are marked *