പാക്കിസ്ഥാന്‍ മറച്ചുവെച്ചത്
അവസാനം പുറത്തായി

Breaking Crime India

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ മറച്ചുവെച്ചത് പുറത്തായി. ബാലാകോട്ട് വ്യോമാക്രമണം 300ഭീകരന്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധി. 40 സിആര്‍പിഎഫ് ജവാന്മാരുടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടമായ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ ചുട്ടതിരിച്ചടി നല്‍കിയ ബാലാകോട്ട് വ്യോമാക്രമണം തങ്ങളെ തെല്ലും ഏശിയില്ല എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. 2019 ഫെബ്രുവരി 26 നായിരുന്നു വ്യോമാക്രമണം. എന്നാല്‍, പാക് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് അവരുടെ മുന്‍നയതന്ത്രപ്രതിനിധി സത്യംതുറന്നു പറഞ്ഞിരിക്കുന്നു. 300 ഭീകരരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധി ആഗ ഹിലാലിയാണ് ഇക്കാര്യം ടെലിവിഷന്‍ സംവാദത്തില്‍ തുറന്നടിച്ചത്. പാക് സൈനികപക്ഷത്തെ പ്രതിനിധീകരിച്ച് ഇദ്ദേഹമാണ് മിക്കവാറും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുക.

ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയിലെ ജയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പിനെ ലാക്കാക്കിയായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം. ആ ക്യാമ്പില്‍ ഭീകരരുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ ഇതുവരെ പാക്കിസ്ഥാന്‍ സന്നദ്ധമായിരുന്നില്ല. ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

‘ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തി കടന്നു. ഒരുയുദ്ധത്തിലെന്ന പോലെ നടത്തിയ ആക്രമണത്തില്‍ 300 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഞങ്ങളുടെ ലക്ഷ്യം അവരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങള്‍ അവരുടെ ഹൈക്കമാന്‍ഡിനെയാണ് ലക്ഷ്യമിട്ടത്. സൈനികരെ’-പാക് ഉറുദ്ദു ചാനലില്‍ സംവാദത്തിനിടെ ഹിലാലി പറഞ്ഞു.

നേരത്തെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് -എന്‍ നേതാവ് അയാസ് സാദിഖ് ദേശീയ അസംബ്ലിയില്‍ വളരെ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 2020 ഒക്ടോബറില്‍. ഒരുസുപ്രധാന യോഗത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞ കാര്യമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. പാക് പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചില്ലെങ്കില്‍, അന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന രഹസ്യം. 2019 ഫെബ്രുവരി 27 നാണ് വര്‍ദ്ധമാന്‍ പാക് പിടിയിലായത്. ഇക്കാര്യം പറഞ്ഞപ്പോള്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു എന്നാണ് അയാസ് സാദിഖ് വെളിപ്പെടുത്തിയത്. അതിന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന ഒരുപ്രസ്താവന അവരുടെ മുന്‍ നയതന്ത്രപ്രതിനിധിയില്‍ നിന്ന് തന്നെ വരുന്നത്.

2019 മാര്‍ച്ച് ഒന്നിനാണ് അട്ടാരി-വാഗാ അതിര്‍ത്തി വഴി അഭിനന്ദന്‍ വര്‍ത്തമാന്‍ തിരിച്ചെത്തിയത്. ബാലാകോട്ട് ആക്രമണം പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശം ആയിരുന്നുവെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒരിക്കല്‍ പറഞ്ഞത്. ഇന്ത്യയെ ആക്രമിക്കാന്‍ ഇനി പാക്കിസ്ഥാന്‍ നൂറുവട്ടം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വ്യോമാക്രമണത്തില്‍ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നത് വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ അന്ന് സ്ഥിരീകരിച്ചിരുന്നു. ‘ഇന്ത്യയുടെ തിരിച്ചടി വിജയകരമായിരുന്നു , കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്ന രീതി സേനയ്ക്കില്ല, നാശനഷ്ടങ്ങളുടെ കണക്ക് പുറത്ത് പറയേണ്ടത് സര്‍ക്കാരാണ് എന്നാണ് ധനോവ അന്ന് പറഞ്ഞത്.

ഓപ്പറേഷന്‍ ബന്ദര്‍

ബാലാകോട്ട് വ്യോമാക്രമണത്തിനു നല്‍കിയ രഹസ്യ കോഡ് ഓപ്പറേഷന്‍ ‘ബന്ദര്‍’ എന്നായിരുന്നു. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയതെന്നായിരുന്നു വിശദീകരണം.

ഈ പേര് തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം ഇല്ലെങ്കിലും രാമ-രാവണ യുദ്ധത്തിന്റെ ഭാഗമായ ഹനുമാന്റെ പേര് സേന ഓപ്പറേഷനു നല്‍കുകയായിരുന്നു. ചെറിയ സമയത്തിനിടയ്ക്ക് പതിവായി ചെയ്യുന്ന കാര്യമായി തോന്നാന്‍ വേണ്ടിയാണ് ഇത്തരമൊരു പേര് നല്‍കിയതെന്നാണ് മറ്റൊരു വിശദീകരണം. ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷന്‍ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു.

ബാലകോട്ട് വ്യോമാക്രമണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമായി വിലയിരുത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ റിപ്പോര്‍ട്ടില്‍ ഇന്റലിജന്‍സിന്റെ കൃത്യതയും ടാര്‍ഗറ്റ് സെലക്ഷനുമായിരുന്നു പ്രധാന സവിശേഷതയായി അടയാളപ്പെടുത്തിയിരുന്നത്. മിഷന്റെ ഭാഗമായ പൈലറ്റുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും പ്രശംസിക്കപ്പെട്ടു.

പാക്കിസ്ഥാന്‍ മറച്ചുവെച്ചത്
അവസാനം പുറത്തായി

ബാലാകോട്ട് വ്യോമാക്രമണം
300ഭീകരന്‍ കൊല്ലപ്പെട്ടെന്ന്
സമ്മതിച്ച് പാക്കിസ്ഥാന്റെ
മുന്‍ നയതന്ത്ര പ്രതിനിധി

Leave a Reply

Your email address will not be published. Required fields are marked *