ഏറ്റുമുട്ടിലിന്റെ ദൃക്‌സാക്ഷി വിവരണവുമായി മാധ്യമം മലപ്പുറം ബ്യൂറോചീഫ് ഇനാമുഹ്മാന്‍

Breaking News

മലപ്പുറം: മലപ്പുറത്ത് ഇസ്ലാമും യുക്തിവാദിയും ഇന്നലെ ഏറ്റുമുട്ടയതിന്റെ പിന്നിലെ ഒരു ദൃക്‌സാക്ഷി വിവരണവുമായി മാധ്യമം മലപ്പുറം ബ്യൂറോചീഫ് ഇനാമുഹ്മാന്‍. ഇന്നലെ കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ ഇസ്ലാമിന്റെ ശാസ്ത്രീയത സംബന്ധിച്ചാണ് സംവാദം നടന്നത്. യുക്തി വാദി സംഘം നേതാവായ ഇ.എ. ജബ്ബാറും നിച്ചേ ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബറുമാണ് സംവാദത്തില്‍ പങ്കെടുത്തത്. സംവാദ വേദിയില്‍ യുക്തിവാദ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രാജഗോപാല്‍ വാകത്താനം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. കെ.എന്‍. അനില്‍കുമാര്‍ മോഡറേറ്ററായി. സി.എം. ജയപ്രകാശ് നന്ദി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇനാമുഹ്മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്. എം.എം അക്ബര്‍ഫജബ്ബാര്‍ മാഷ് സംവാദം, ഒരു ദൃക്‌സാക്ഷി വിവരണം എന്ന തലക്കെട്ടിലാണ് ഇനാമു റഹ്മാന്റെ വിവരം. കുറപ്പിന്റെ പര്‍ണമായും വായിക്കാം.

എം.എം അക്ബര്‍ഫജബ്ബാര്‍ മാഷ് സംവാദം,
ഒരു ദൃക്‌സാക്ഷി വിവരണം

മലപ്പുറത്ത് ശനിയാഴ്ച നടന്ന ജബ്ബാര്‍ മാഷും എം.എം അക്ബറും തമ്മിലുള്ള സംവാദം റിപ്പോര്‍ട്ടിങി?െന്റ ഭാഗമായി ഓഡിറ്റോറിയത്തിലിരുന്ന് മുഴുവനായി കേട്ട ഒരാളെന്ന സ്ഥിതിക്ക് ചിലത് പറയട്ടെ. മത സംവാദകനായി അറിയപ്പെടുന്ന അക്ബറിന്റെ അഗ്രസീവായ ശൈലി ഇഷ്ടമില്ലാത്ത ഒരാളാണ് ഞാന്‍. അക്ബറിന്റെതെന്നല്ല, ആ രീതിയില്‍ സംവാദം നടത്തുന്ന ആരെയും അംഗീകരിക്കാനാവില്ല. എല്ലാ വിഭാഗം വിശ്വാസികളുമുള്ള ലോകത്ത് ഒന്നു മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റ് എന്ന നിലപാട് കൂടുതല്‍ ദ്രുവീകരണത്തിന് കാരണമാവുകയേ ഉള്ളൂ. മതങ്ങള്‍ തമ്മിലുള്ള പാരസ്പര്യവും എല്ലാ വേദങ്ങളും സത്തയില്‍ ഒന്നു തന്നെയാണെന്നുമുള്ള സന്ദേശമാണ്? ഈ ആസുരകാലത്ത് പ്രഘോഷണം ചെയ്യേണ്ടത് എന്നാണ് വിനീതമായ അഭിപ്രായം. യുക്തിവാദികളുടെ കാര്യം പറയാതിരിക്കലാണ് ഭേദം. അവര്‍ക്ക് മാത്രമേ ശാസ്ത്രം തിരിയൂ എന്നും വിശ്വാസികളെല്ലാം അറു ബോറന്മാരും അന്ധവിശ്വാസികളുമാണ് എന്നതാണ്? കാലങ്ങളായുള്ള അവരുടെ നിലപാട്. യുക്തിവാദികളുടെ അഭിനവ നേതാക്കളായ രവി ചന്ദ്രന്റെയും ഇ.എ ജബ്ബാറിന്റെയുമൊക്കെ ശരീര ഭാഷയിലും സംസാരത്തിലുമെല്ലാം പുച്ഛ രസം തുളുമ്പുന്നതും ഇക്കാരണത്താലാണ്. സംവാദത്തിലേക്ക് വരാം. നാടോടികളായ അറബികള്‍ക്ക് അറിയാത്ത എന്തെങ്കിലുമൊരു അറിവ് ഖുര്‍ആനില്‍ പറയുകയും ശാസ്ത്രം പിന്നീട് അത് കണ്ടെത്തുകയും ചെയ്തതായി തെളിയിച്ചാല്‍ ഇസ്‌ലാം സ്വീകരിക്കാമെന്ന ജബ്ബാറിന്റെ വെല്ലുവിളി ഏറ്റെടുത്താണ് അക്ബര്‍ എത്തിയത്. ഒരു മണിക്കൂറായിരുന്നു വിഷയാവതരണം. ജബ്ബാറാണ് തുടങ്ങിയത്. വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും നമ്മള്‍ പലപ്പോഴായി കേട്ടിട്ടുള്ളതുമായ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ്? അദ്ദേഹം ചെയ്തത്. ഒട്ടും പ്രിപ്പയര്‍ ചെയ്യാതെ വന്നപോലെയാണ് തോന്നിയത്. യൂറോപ്പിലും അമേരിക്കയിലും ഇസലാം പ്രചരിപ്പിക്കുന്നതിനാണ് ഖുര്‍ആനില്‍ ശാസ്ത്രീയമായ വിവരങ്ങളുണ്ടെന്ന് ദുര്‍വ്യാഖ്യാനം ചെയ്തതെന്നും ശാസ്ത്രജ്ഞരെപ്പോലും അതിന് വിലക്കെടുക്കുകയായിരുന്നുവെന്നുമാണ് ജബ്ബാര്‍ പറഞ്ഞതിന്റെ ആകെ തുക. എന്നാല്‍, അക്ബറെത്തിയത് വലിയ തയാറെടുപ്പോടെയാണ്. സാധാരണ രീതിയില്‍ സംവാദങ്ങളിലും മറ്റും പറഞ്ഞു കേട്ടിട്ടില്ലാത്ത സമുദ്ര ഗവേഷണ പഠനവുമായി ബന്ധപ്പെട്ട വിഷയമാണ് അക്ബര്‍ അവതരിപ്പിച്ചത്. അങ്ങനെയൊരു ട്വിസ്്റ്റ് ജബ്ബാറും സംഘവും പ്രതീക്ഷിച്ചില്ല എന്നതാണ് നേര്. മുഹമ്മദ്? നബിയുടെ കാലത്തെ അറബികള്‍ക്ക് അറിയാത്ത ഒരു വിവരം ഖുര്‍ആനിലുണ്ടെന്ന് തെളിയിക്കണമെന്നായിരുന്നു ജബ്ബാറിന്റെ വെല്ലുവിളി. ജബ്ബാറിന് വലിയ ഗ്രാഹ്യമില്ലാത്ത വിഷയമാണ് അക്?ബര്‍ എടുത്തിട്ടത്. ആഴക്കടലിലെ ഇരുട്ടിനെ കുറിച്ചും ഇരുട്ടിനെ പൊതിയുന്ന തിരമാലകളെകുറിച്ചും പരാമര്‍ശിക്കുന്ന ഒരു വചനമാണ് അക്ബര്‍ ഉദ്ധരിച്ചത്. അധികമാരും കേട്ടിട്ടില്ലാത്ത വചനം. കടലില്‍ തിരമാലയുണ്ടെന്നും കടലിന് ആഴമുണ്ടെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആഴക്കടലില്‍ തിരമാലകളുണ്ടെന്ന വിവരം 1970ന് ശേഷമാണ് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചതെന്ന് അക്ബര്‍ ഓഷിയോനാഗ്രാഫിയില്‍ വിദഗ്ധരായ ശാസ്ത്രജ്ഞരുടെയും നാസയുടെയും വിഡിയോ പ്രസന്‍േറഷന്‍ സഹിതം മനോഹരമായി അവതരിപ്പിച്ചു. അനുവദിച്ചതിലും 15 മിനിറ്റ് മുമ്പേ വിഷയാവതരണം അവസാനിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും അക്ബറിന്റെ വാദം ഖണ്ഡിക്കേണ്ട ജബ്ബാര്‍ മാഷ്? അതിന് തയാറാവാതെ നേരത്തേ നിര്‍ത്തിയേടത്ത് നിന്ന് തുടങ്ങുകയും പഴയ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുകയുമാണ് ചെയ്തത്. അടുത്ത സെഷനില്‍ മറുപടി പറയാമെന്ന് പറഞ്ഞാണ്? 30 മിനിറ്റ് നീണ്ട രണ്ടാം സെഷന്‍ മാഷ് അവസാനിപ്പിച്ചത്. പരിചയമില്ലാത്ത വിഷയമായതുകൊണ്ട് മറുപടിക്ക് സമയ?െമടുക്കുകയാണെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. എന്നാല്‍ വര്‍ധിത വീര്യത്തോടെ എത്തിയ അക്ബര്‍ ജബ്ബാര്‍ മാഷ് നേരത്തേ ഉന്നയിച്ച മുഴുവന്‍ വിമ ര്‍ശനങ്ങള്‍ക്കും അക്കമിട്ട് മറുപടി നല്‍കി രണ്ടാം സെഷന്‍ അവസാനിപ്പിച്ചു. 15 മിനിറ്റ് നീണ്ട മൂന്നാം സെഷനിലാണ്? ജബ്ബാര്‍ മാഷ്‌ക്ക് മറുപടി നല്‍കാനായത്. കടലില്‍ തിരമാലയുണ്ടെന്നും കടലിന് ആഴമുണ്ടെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അതിലെന്ത് ശാസ്ത്രീയ വിവരമാണുള്ളതെന്നും മറുവാദം അവതരിപ്പിച്ച്? തടി തപ്പുകയായിരുന്നു മാഷ്. ബൈബിളിലെ യോനയുടെ വചനത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞൊപ്പിച്ചു. യോനയുടെ വചനം ഗൂഗിള്‍ ചെയ്ത് സഹായികളാരോ സംഘടിപ്പിച്ചുകൊടുക്കുകയായിരുന്നു എന്നാണ് തോന്നുന്നത്. മാഷ് അത് വെച്ച് കാച്ചുകയായിരുന്നു. എന്നാല്‍ ബൈബിള്‍ കലക്കി കുടിച്ചയാളാണ് അക്ബര്‍ എന്ന് മാഷ് അറിയാതെ പോയി. മറുപടി പറയാന്‍ എഴുന്നേറ്റ അക്ബര്‍ കടലിലെ തിരമാലയെ കുറിച്ചല്ല പറഞ്ഞതെന്നും ആഴക്കടലിലെ തിരമാലയെ കുറിച്ചാണെന്നും ആ വിവരം അക്കാലത്തെ അറബികള്‍ക്ക്? പോയിട്ട് പുതിയ തലമുറക്ക് പോലും വലിയ പിടിയില്ലാത്ത വിഷയമാണെന്നും വീണ്ടും അര്‍ഥ സഹിതം വചനം ഉദ്ധരിച്ച് തെളിയിച്ചു. ബൈബിളിലെ യോനയുടെ വചനത്തില്‍ ഇക്കാര്യം പറയുന്നില്ലെന്നും ഉണ്ടെങ്കില്‍ ആ വചനമൊന്ന് കാണിക്കണമെന്നും അക്ബര്‍ വെല്ലുവിളിക്കുകയും ചെയ്തു. പലവട്ടം ഉരുണ്ട ജബ്ബാര്‍ മാഷിന് പരിപാടി അവസാനിക്കുന്നതുവരെ വ്യക്തമായ മറുപടി പറയാനായില്ല എന്നതാണ് വസ്തുത. ഒരുകാര്യം ഉറപ്പിച്ച് പറയാം. അക്ബര്‍ ശാസ്ത്ര വിജ്ഞാനീയങ്ങളില്‍ അദ്ഭുതകരമാം വിധം അപ്‌ഡേറ്റഡായിരുന്നു. മാഷ് പഴയ വിവരങ്ങളും വര്‍ഷങ്ങളായി അദ്ദേഹം തന്നെ ഉന്നയിക്കുന്ന പഴകി ദ്രവിച്ച വിമര്‍ശനങ്ങളുമായാണ് വന്നത്. അത് ദയനീയമായി പാളിപ്പോയി. യുക്തിവാദികളുടെ അഹങ്കാരത്തിന്റെ മണ്ടക്കാണ് അക്?ബര്‍ ഓഷ്യനോഗ്രഫിയിലുള്ള പുതിയ പഠനങ്ങള്‍ വെച്ച് ശക്?തമായി പ്രഹരിച്ചത്?.

Leave a Reply

Your email address will not be published. Required fields are marked *