സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം

Breaking Entertainment

തിരുവനന്തപുരം: സംഘടനാ പ്രതിനിധികള്‍ മുന്നോട്ടു വച്ച ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനാല്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. എന്റര്‍ടെയ്ന്റമെന്റ് ടാക്‌സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാല്‍ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്.
തീയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ സിനിമാ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്.

ഒമ്പത് മണി വരെ തിയേറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തീയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.

ഇന്ന് കൊച്ചിയില്‍ വെച്ച് നിര്‍മ്മാതാക്കളുടെ സംഘടമന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളെയാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്ന കാര്യങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യും.

ജനുവരി അഞ്ചുമുതല്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രം ആളുകളെ പ്രവേശിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഈ പ്രഖ്യാപനത്തിനു പിന്നാലെ നിര്‍മ്മാതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് മുഖ്യമന്ത്രിയുമായി യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *