മെസിക്ക് ഇനിയൊരു ചാംപ്യന്‍സ് ലീഗ്
കിരീടം കൂടി നേടാനാകില്ല, മെസി ബാഴ്‌സലോണ
വിടുന്നതാണ് നല്ലതെന്നും റിയോ ഫെര്‍ഡിനാന്‍ഡ്

Breaking Sports

ലിസ്ബണ്‍: ബാഴ്സലേണയില്‍ നിന്നുകൊണ്ട്‌മെസിക്ക് ഇനിയൊരു ചാംപ്യന്‍സ്
ലീഗ് കിരീടം കൂടി നേടാനാകില്ലെന്നും മെസി ബാഴ്‌സലോണ വിടുന്നതാണ് നല്ലതെന്നും മുന്‍ ഇംഗ്ലീഷ് താരം റിയോ ഫെര്‍ഡിനാന്‍ഡ്. ബാഴ്സലോണയുടെ ഇതിഹാസതാരം ലിയോണല്‍ മെസി ക്ലബ് വിടുന്നതായിരിക്കും നല്ലതെന്ന് വ്യക്തമാക്കിയ മുന്‍ ഇംഗ്ലീഷ് താരം യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ നാണംകെട്ട തോല്‍വിക്ക് ശേഷം ഇക്കാര്യം പറഞ്ഞത്.

ബാഴ്സലേണയില്‍ നിന്നുകൊണ്ട് മെസിക്ക് ഇനിയൊരു കിരീടം ചാംപ്യന്‍സ് ലീഗ് കിരീടം കൂടി നേടാനാകില്ലെന്നാണ് ഫെര്‍ഡിനാന്‍ഡിന്റെ പക്ഷം. തോല്‍വിക്ക് ശേഷം മെസി ടണലില്‍ ഇരിക്കുന്ന ഫോട്ടോ പല ഫുട്ബോള്‍ ആരാധകരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഈ ചിത്രം ഉള്‍കൊണ്ടിട്ട് കൂടിയാണ് ഫെര്‍ഡിനാന്റ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

അതേസമയം മെസിക്കും ബോര്‍ഡുമായുള്ള ഒരുപാട് കാര്യങ്ങളില്‍ എതിര്‍പ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മെസി ഇക്കാര്യം മുമ്പും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ബയേണിനെതിരായ തോല്‍വിക്ക് ശേഷ മെസി ഒരിക്കല്‍കൂടി ഇക്കാര്യം വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ക്ലബില്‍ ഇനിയും മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ താരം ടീം വിടുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവണമെന്നും സൈനിംഗുകള്‍ കൂടുതല്‍ നന്നാക്കണമെന്നുമാണ് മെസി ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *