ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യുവാവ് മരിച്ചു

Breaking News

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു(27)ആണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയില്‍ റോഡരികില്‍ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. യാത്രക്കാരായ രണ്ട് പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിഷ്ണു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *