നടുറോഡില്‍വെച്ച് കത്തിചൂണ്ടി കാര്‍ തട്ടിയെടുത്തുകളഞ്ഞത് 24കാരന്‍

Breaking Crime News

മലപ്പുറം: പുലര്‍ച്ചെ രണ്ടുമണിക്ക് നടുറോഡില്‍വെച്ച് കത്തിചൂണ്ടി കാര്‍ തട്ടിയെടുത്തു കളഞ്ഞത് 24കാരന്‍. പുലര്‍ച്ചെ രണ്ടു മണിയോടെ കാറുമായി രക്ഷപ്പെടുന്നതിനിടെ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരനെ കത്തി ചൂണ്ടി കൊള്ളയടിക്കുകലും ചെയ്തു. ഇക്കഴിഞ്ഞ എട്ടിന് മലപ്പുറത്തു നടന്നകേസില്‍ അറസ്റ്റിലായത് തലശ്ശേരിക്കാരനായ മിഷേല്‍. മലപ്പുറം മഞ്ചേരി ചെങ്ങണയിലാണ് സംഭവം നടന്നത്. നടുറോഡില്‍ കാര്‍ ഓള്‍ട്ടോ കാര്‍ തടഞ്ഞു നിര്‍ത്തി കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തുന്നവെന്നാണ്. സംഭവത്തില്‍ തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്മഹല്‍ വീട്ടില്‍ മിഷേല്‍ (24)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സുഹൃത്തിനെ വീട്ടില്‍ കൊണ്ടാക്കി മടങ്ങുകയായിരുന്ന പയ്യനാട് ചോലക്കല്‍ പരേറ്റ ലിയാക്കത്തലി (32)നെ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും അള്‍ട്ടോ കാര്‍ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പ്രതികള്‍ എത്തിയ ഓംനി വാന്‍ പിന്നീട് പയ്യനാട് വില്ലേജ് ഓഫീസ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ കാര്‍ അപകടത്തില്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഒളിവിലാണ്. പ്രതികള്‍ കാറുമായി രക്ഷപ്പെടുന്നതിനിടെ മേലാറ്റൂരിലെ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരനെ കത്തി ചൂണ്ടി കൊള്ളയടിച്ചതായും പരാതിയുണ്ട്. കോടതി റിമാന്റ് ചെയ്ത പ്രതിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് മഞ്ചേരി സി ഐ സി അലവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *