ബാലറ്റുകള്‍ മാറ്റിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി

Breaking Keralam News Politics

മലപ്പുറം: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ മാറ്റിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. നിഷ്പക്ഷവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് ഇത്തരം നടപടികള്‍. ഉദ്യോഗസ്ഥതലത്തില്‍ മാത്രമല്ല, അധികാരത്തിലിരിക്കുന്നവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണം. കസ്റ്റഡിയിലുള്ള ബാലറ്റുകള്‍ മാറ്റുന്നതിന് കോടതിയെയും ബന്ധപ്പെട്ട കക്ഷികളെയും അറിയിക്കുന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഇവിടെ അത്തരം നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. സബ് കളക്ടറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കക്ഷി ചേര്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.