മുന്‍ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനെ ലീഗ് കോട്ടയില്‍ മത്സരിപ്പിക്കാന്‍ സി.പി.എം നീക്കം

Breaking News Politics

മലപ്പുറം: മുന്‍ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനെ കളത്തിലിറക്കി മലപ്പുറത്തെ ലീഗ് കോട്ടപിടിക്കാന്‍ സി.പി.എം നീക്കം. ലീഗ് കോട്ടയായ മലപ്പുറത്തെ ഏറനാട് മണ്ഡലത്തിലാണ് സിറ്റിംഗ് എം.എല്‍.എയായ പി.കെ.ബഷീറിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ആര്‍ആര്‍എഫ് കമാണ്ടന്റുമായിരുന്ന യു ഷറഫലിയെ കളത്തിലിറക്കാന്‍ എല്‍.ഡി.എഫ് ശ്രമം ആരംഭിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ഷറഫലിയെ സിപിഐഎം സമീപിച്ചു കഴിഞ്ഞതായാണ് വിവരം. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി എതിരായാല്‍ ഷറഫലി മത്സര രംഗത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
അതേ സമയം തെരഞ്ഞെടുപ്പ് സ്ഥാനാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ കോടതി വിധി വന്നാലെ മത്സരിക്കൂവെന്നാണ് വിവരം. പഠനസമയത്ത് സി.പി.എം വിദ്യാര്‍ഥി സംഘടനകളില്‍ സജീവമായിരുന്ന ഷറഫലി പിന്നീട് കളക്കളത്തിലും, പോലീസിലും എത്തിയതോടെയാണ് രാഷ്ട്രീയത്തില്‍നിന്നും മാറിനിന്നത്. നിലവില്‍ റിട്ടയേര്‍ഡ് ചെയ്തശേഷമാണ് വീണ്ടും രാഷ്ട്രീയത്തോടും ഷറഫലിക്കും താല്‍പര്യമുണ്ടയതെന്നാണ് വിവരം.

ഫുട്ബോള്‍ മൈതാനങ്ങളില്‍ ആവേശം വിതറിയ കേരള പോലീസിന്റെ മിന്നും താരംകൂടിയാണ് യു. ഷറഫലി. 1984മുതല്‍ കേരള പോലീസില്‍ 36വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഷറഫലി മലപ്പുറം കോട്ടക്കല്‍ റാപ്പിഡ് റസ്‌പൊണ്ട് & റെസ്‌ക്യൂ ഫോഴ്സിന്റെ കമാന്റന്‍ഡ് ആയാണ് അവസാനം വിരമിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഫുട്ബാളില്‍ തന്നെ സജീവമാകാനായിരുന്നുഷറഫലിയുടെ തീരുമാനം.കേരള പോലീസിന്റെ ഭാഗമായ ശേഷവും നീണ്ട 12 വര്‍ഷക്കാലം, ബൂട്ടണിഞ്ഞ് മൈതാനത്ത് സജീവമായിരുന്നു ഷറഫലി. കാല്‍പന്ത് മൈതാനങ്ങളിലെ മിന്നും താരം. പിന്നീട് കേരള പോലീസ് ടീമിന്റെ മാനേജരും ചീഫ് കോച്ചുമൊക്കെയായി ഷറഫലി മികവ് തെളിയിച്ചു. ഇതിനിടയില്‍ സേനയിലെ ഉന്നത പദവികളില്‍ നിയമനം. പക്ഷേ, കാല്‍പ്പന്ത് കളി കൈവിട്ടില്ല പ്രതിരോധ നിര താരമായിരുന്ന ഷറഫലി കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി കളിച്ചാണ് തുടങ്ങിയത്. വിപി സത്യന്‍, ഐഎം വിജയന്‍, സിവി പാപച്ചന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം കേരള പൊലീസില്‍ കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *