സമസ്തയുടെ മാസികയില്‍ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി ജലീല്‍

Breaking News

കോഴിക്കോട്: സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സത്യധാര മാസികയില്‍ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെടി ജലീല്‍. സത്യധാര മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലിം ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും ജലീല്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. പ്രധാനമന്ത്രി ഇ.ഡിയെ ഉപയോഗിച്ച് നേതാക്കളെയെല്ലാം വേട്ടയാടുന്നതുകൊണ്ട് പേടിച്ചാണോ പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ പരിഹാസം.

മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യ വേഴ്ച തുടരുമെന്നും ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടപ്പെട്ടുവെന്നും അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക രാഷ്ട്രത്തിനുള്ള ആദ്യ ചുവടുവെപ്പാണ്. ആ രൂപത്തില്‍ തന്നെകണ്ട് അവരെ എതിര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് ശ്രമിക്കാതെ ലീഗ് അവരുമായി സഖ്യംചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യ വേഴ്ച തുടരും. ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടമായെന്നും ജലീല്‍ പറഞ്ഞു.

ഏറെക്കാലത്തിന് ശേഷമാണ് സമസ്തയുടെ മാസികയായ സത്യധാരയില്‍ ഇത്തരത്തിലുള്ള അഭിമുഖം വരുന്നത്. അതുകൊണ്ടു തന്നെ ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കും വഴി വെച്ചിട്ടുമുണ്ട്. ലീഗ് സമസ്തയെ സമ്മര്‍ദ്ധത്തിലാക്കുന്നുവെന്ന ചര്‍ച്ച സജീവമാകുന്നതിനിടെയാണ് സമസ്തയുടെ മുഖപത്രത്തില്‍ തന്നെ ലീഗിനെതിരേ ജലീലിന്റെ ലേഖനമെത്തുന്നത്. ലീഗ് സിപിഎമ്മിനെതിരെ ഉയര്‍ത്തുന്ന ഓരോ ചോദ്യങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടിയും ജലീല്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *