കെ.വി.തോമസ് കോണ്‍ഗ്രസിന് വിധേയനാകുന്നു

Breaking News Politics

മലപ്പുറം: കെപിസിസി നേതൃത്വം വിജയിച്ചു. സോണിയ ഗാന്ധി പറഞ്ഞാല്‍ പാലിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കെ.വി.തോമസ്. അവസാനം ആകാംക്ഷയുടെ പിരിമുറുക്കം അയഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതിന് വിരുദ്ധമായി കെ.വി.തോമസ് ശനിയാഴ്ച നടത്താനിരുന്ന വാര്‍ത്താസമ്മേളം മാറ്റി വച്ചു. കെപിസിസി നേതൃത്വം കെ.വി.തോമസിനെ നാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതോടെയാണ് തോമസ് മാഷ് നിലപാട് മാറ്റിയത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കള്‍ കെ.വി.തോമസുമായി ഫോണില്‍ ആശയവിനിമയം നടത്തി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.നാളെ നടത്താനിരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗവും മാറ്റിവെച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് എത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി ചര്‍ച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം മാറ്റിയത്. നാളെ തിരുവനന്തപുരത്തെത്തുന്ന കെ.വി തോമസ് അശോക് ഗലോട്ടുമായി ചര്‍ച്ച നടത്തും.

സോണിയ ഗാന്ധി പറഞ്ഞാല്‍ പാലിക്കാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നാളെ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് കെ.വി..തോമസ് പറഞ്ഞു.പാര്‍ട്ടിക്കാര്‍ പല തവണ ആക്ഷേപിച്ചു. ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും അത് ഉണ്ടായി. സോണിയ ഗാന്ധിയോടുള്ള കടപ്പാട് അത്രമാത്രമാണ്. അവര്‍ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല. പാര്‍ട്ടിയോട് ഒരു സ്ഥാനവും ഞാന്‍ ചോദിച്ചിട്ടില്ല. അതെല്ലാം വാര്‍ത്തകള്‍ മാത്രമാണ്. സോണിയ ഗാന്ധി എന്തുപറഞ്ഞാലും ഞാന്‍ തലകുനിച്ച് അനുസരിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ കെ.വി. തോമസിനെ ഒഴിവാക്കി കോണ്‍ഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. അന്ന് മുതല്‍ സംസ്ഥാന നേതൃത്വവുമായി അത്ര രസത്തിലല്ല തോമസ്. ഏറ്റവും ഒടുവില്‍ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നല്‍കാന്‍ ആലോചന നടന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ വിസ്സമ്മതിച്ചു. ഇതോടെയാണ് തോമസിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് നേതൃത്വം സംശയത്തോടെ വീക്ഷിച്ച് തുടങ്ങിയത്.

സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന കെ.വി.തോമസ് ശനിയാഴ്ച എന്തുപറയും എന്നായിരുന്നു ആകാംക്ഷ. എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്നായിരുന്നു സംസാരം. തുവരെയുള്ള ചോദ്യങ്ങള്‍ക്ക് വരട്ടെ പറയാം എന്നായിരുന്നു മറുപടി. അതേസമയം, നിയമസഭാ സീറ്റിന് വേണ്ടിയുള്ള തന്ത്രപരമായ കളിയായാണ് ഇടത്-വലത് ക്യാമ്പുകള്‍ ഇതിനെ നിരീക്ഷിച്ചത്.

തന്നെയോ മകള്‍ രേഖയോ സ്ഥാനാര്‍ത്ഥിയാക്കണം. അതല്ലെങ്കില്‍, അന്തസോടെ കൊണ്ടുനടക്കാവുന്ന പദവി. ഇതിന് വേണ്ടിയുള്ള വിലപേശലായും തോമസ് മാഷിന്റെ നീക്കത്തെ കാണുന്നവരുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം, പാര്‍ട്ടി ചാനലിന്റെയും മുഖപത്രത്തിന്റേയും ചുമതല അടക്കം ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്ത പദവികളോട് അദ്ദേഹം മുഖം തിരിച്ചു. അനുനയശ്രമങ്ങള്‍ക്ക് പരിശ്രമിക്കുന്നവരോട് തന്റെ അടുത്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ കെ.വി. തോമസിനെ ഒഴിവാക്കി കോണ്‍ഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. ഇതോടെ ഇടഞ്ഞ തോമസിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് നേതൃത്വം സംശത്തോടെ വീക്ഷിച്ച് തുടങ്ങിയത്. കേരള സന്ദര്‍ശനം നടത്തുന്ന അശോക് ഗഹ്ലോട്ടിനെ കാണാനായി കെ വി തോമസിനെ കേരള നേതാക്കള്‍ കെ പി സി സി ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മുന്‍നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ തിരുവനന്തപുരത്തേക്ക് വരാനാകില്ലയെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.

ക്രൈസ്തവസഭാ നേതൃത്വത്തോട് അടുത്ത ബന്ധം നിലനിര്‍ത്തുന്ന കെ വി തോമസ് എല്‍ഡിഎഫിലെത്തുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തിലായിരുന്നു എല്‍ഡിഎഫ് നേതൃത്വം. സി പി എം എറണാകുളം ജില്ലാ കമ്മിറ്റി കെ വി തോമസിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

പിണറായി വിജയനുമായി സമീപദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയിലും പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് ‘സുസ്വാഗതം’ എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തോമസിന്റെ വരവിനെ സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല.എം എം ലോറന്‍സ് കെ വി തോമസിന് സീറ്റ് കൊടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. സിപിഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് വിട്ടുവീഴ്ചകള്‍ക്ക് സിപിഎം. തയാറാണ്.

Leave a Reply

Your email address will not be published. Required fields are marked *