ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളി ആത്മഹത്യചെയ്തു

Breaking Crime News Pravasi

മസ്‌ക്കറ്റ്: ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളിയായ 22കാരന്‍ ആത്മഹത്യചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില്‍ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ജെ.സി.ബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജീവനൊടുക്കുന്നത് സംബന്ധിച്ച സൂചന നല്‍കി പ്രശാന്ത് തമ്പി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’, വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
ആദ്യം തമാശ രീതിയിലാണ് പോസ്റ്റ് എല്ലാവരും കണ്ടത്. പിന്നാലെ മണിക്കൂറുകള്‍ക്കകം മരണവാര്‍ത്തയുമെത്തി.ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പാണ് നിസ്വയിലേക്ക് വന്നത്. പോസ്റ്റ് ഇട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്.നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *