ലൗജിഹാദ് തടയാന്‍ കേന്ദ്രനിയമം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Breaking News

ഡല്‍ഹി: ഇന്ത്യയില്‍ ലൗജിഹാദ് തടയാന്‍ കേന്ദ്രനിയമം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. മതപരിവര്‍ത്തനമോ, മിശ്രവിവാഹമോ തടയാന്‍ നിയമനിര്‍മ്മാണം ഉണ്ടാവില്ല, കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു.

യുപിയും മധ്യപ്രദേശും അടുത്തിടെ മതപരിവര്‍ത്തനം മാത്രം ലക്ഷ്യമിട്ടുള്ള വിവാഹങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവന്നിരുന്നു. ഹിമാചലില്‍ നേരത്തെ തന്നെ ഇത്തരമൊരു നിയമമുണ്ട്. വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം ഈ മൂന്നുസംസ്ഥാനങ്ങളിലും ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടുന്ന കുറ്റമാണ്,

നിര്‍ബന്ധിത മതംമാറ്റം മൂലമാണോ രാജ്യത്ത് മിശ്രവിവാഹങ്ങള്‍ നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് പൊതുക്രമവും പൊലീസും ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന വിഷയങ്ങളാണെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു. അതുകൊണ്ട്തന്നെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ നിരോധനം, പരിശോധന, രജിസ്ട്രേഷന്‍,അന്വേഷണം എന്നിവ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. എപ്പോഴൊക്കെ നിയമലംഘനം നടന്നതായി ശ്രദ്ധയില്‍ പെടുന്നുവോ, അപ്പൊഴൊക്കെ നടപടിയെടുക്കുകയാണ് പതിവെന്നും മന്ത്രി പറഞ്ഞു

കേരളത്തില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഹരിയാന, അസം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കൂടി യുപിമാതൃകയില്‍ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നതിനിടയാണ് ലോക്സഭയില്‍ വിഷയം ചര്‍ച്ചയായത്. 16 കാരിയായ ഹിന്ദുപെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയ 18 കാരനായ മുസ്ലിം യുവാവിനെ വലതുപക്ഷ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും, അറസ്റ്റ് ചെയ്ത് ഒരുമാസം ജയിലില്‍ അടയ്ക്കുകയം ചെയ്തു.

പ്രണയിച്ച് മതംമാറ്റുന്നത് തടയാനെന്ന പേരില്‍ യുപിയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന നിയമപ്രകാരം ആദ്യ കേസ് മുസ്ലിം വിദ്യാര്‍ത്ഥിക്കെതിരേയായിരുന്നു.ബറേലി ജില്ലയിലെ യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ടിക്കാറാം എന്നയാളുടെ പരാതിയില്‍ 22 വയസ്സുകാരനായ കോളജ് വിദ്യാര്‍ത്ഥി ഉവായിസ് അഹമ്മദിനെതിരെയയിരുന്നു നടപടി.

20 വയസ്സുകാരിയായ ടിക്കാറാമിന്റെ മകളെ മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അഹമ്മദ് നിര്‍ബന്ധിക്കുന്നുവെന്നാണായിരുന്നു പരാതി. വിവാഹിതയായ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന യുവാവ് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഐപിസി 504, 506 വകുപ്പുകളും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അഹമ്മദ് പിന്നീട് വിവാഹം കഴിക്കാനായി മതപരിവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നു പിതാവിന്റെ പരാതിയില്‍ പറയുന്നു. അഹമ്മദ് ഒളിവിലാണ്. അഹമ്മദും പെണ്‍കുട്ടിയും പന്ത്രണ്ടാം ക്ലാസ് മുതല്‍ ഒരുമിച്ചാണു പഠിക്കുന്നതെന്നു സമീപവാസികള്‍ പറഞ്ഞു. സ്‌കൂള്‍ പഠനത്തിനു ശേഷം പെണ്‍കുട്ടി സമീപത്തുള്ള കോളജില്‍ ചേര്‍ന്നു. എന്നാല്‍ അഹമ്മദ് വീണ്ടും പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. യുപിയിലെ നിയമപ്രകാരം കുറ്റക്കാരായി കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ തടവും പരമാവധി 50,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.

ലൗ ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നത്. ഈ നിയമ പ്രകാരം വിവാഹത്തിന് മുന്‍പുള്ള മതപരിവര്‍ത്തനത്തിന് രണ്ട് മാസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിന് രേഖാമൂലം അപേക്ഷ നല്‍കണം. അങ്ങനെയല്ലാതെ നടത്തുന്ന വിവാഹങ്ങള്‍ അസാധുവാകും. നിര്‍ബന്ധിച്ചാണ് മതംമാറ്റിയതെന്ന് തെളിയിക്കാനായാല്‍ 5 വര്‍ഷം വരെ തടവും 15000 രൂപ പിഴയുമാണ് യുപിയിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക സര്‍ക്കാരുകളുടെ സമാനമായ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2020 ഒക്ടോബറില്‍ വിധിക്കുകയുണ്ടായി. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാനായി മുസ്ലിം യുവതി മതം മാറിയ കേസിലായിരുന്നു ഈ വിധി. ദമ്പതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ഉദ്ധരിച്ചാണ് ദമ്പതികളുടെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കിയത്.എന്നാല്‍ ഇതേ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ ഉത്തരവ് റദ്ദാക്കി.ര്‍ക്കാരിനോ അവകാശമില്ല.

പ്രമുഖ നിയമപണ്ഡിതരെല്ലാം തന്നെ ഈ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. ന്യൂനക്ഷ പീഡനത്തിലാവും ഇത് കലാശിക്കുക എന്നും വിമര്‍ശനം ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെയും,ഉത്തരാഖണ്ഡിലെയും മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുത പരിഗണിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *