ബന്ധുനിയമനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Breaking Politics

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളായാത്ര അത്യുജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്് യുഡി എഫിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ പര്യടനമാരംഭിച്ചു. ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ വന്‍ വരവേല്‍പ്പാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്്്. തുടര്‍ന്ന് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലായിരുന്നു ജില്ലയിലെ ആദ്യത്തെ സ്വീകരണ യോഗം. ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകരും ജനങ്ങളും യാത്രക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഓരോ സ്വീകരണയോഗങ്ങളിലേക്കും ഒഴുകിയെത്തുകയായിരുന്നു. സ്വീകരണ യോഗങ്ങളില്‍ തടിച്ച് കൂടുന്ന ആയിരങ്ങള്‍ പിണറായി സര്‍ക്കാരിനുള്ള ജനകീയ മുന്നറിയിപ്പായി മാറുകയാണ് .

സി പിഎമ്മിന്റെ മുന്‍ എം.പിമാരുടെ ഭാര്യമാര്‍ക്കും സ്വന്തക്കാര്‍ക്കും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഉന്നത സര്‍ക്കാര്‍ ജോലികള്‍ നല്‍കുന്ന നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കേരളത്തിലെ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നരകിക്കുമ്പോള്‍ , തോറ്റ എം പിമാരുടെ ഭാര്യമാര്‍ക്ക് പിന്‍വാതിലിലൂടെ ഉന്നത ലാവണങ്ങളില്‍ നിയമനങ്ങള്‍ നല്‍കുകയാണ് പിണറായി സര്‍ക്കാര്‍. പാലക്കാട് മുന്‍ എം പി എം.ബി രാജേഷിന് ആത്മാഭിമാനം ഉണ്ടെങ്കില്‍ അനധികൃതമായി ലഭിച്ച ജോലി രാജിവെക്കാന്‍ ഭാര്യയോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത നിയമനങ്ങള്‍ സ്ഥിരപ്പെടുത്തി സുപ്രീം കോടതി വിധിയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും എന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഇത്തരം നിയമനങ്ങള്‍ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മടങ്ങി വന്ന പ്രവാസികളെ വഞ്ചിച്ച സര്‍ക്കാരാണിത്. പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതെ, അവരെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ചധിക്ഷേപിച്ച പിണറായിസര്‍ക്കാരിനെ പുറത്താക്കാനുള്ള അവസരത്തിനായി പ്രവാസികള്‍ കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും പുരോഗതിയുടെയും നെടുന്തൂണായ പ്രവാസികളെ ശത്രുക്കളെപ്പോലെയാണ് പിണറായി സര്‍ക്കാര്‍ കോവിഡ് കാലത്ത് കണ്ടത്. കേരളത്തില്‍ കാലു കുത്തണമെങ്കില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണം തുടങ്ങി അവരെ ദ്രോഹിക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്്് . പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞിട്ട് ഒരാള്‍ക്കു പോലും തൊഴില്‍ നല്‍കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല.

വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്നത് വെറും പ്രഖ്യാപനം മാത്രമായിരുന്നു. ഗള്‍ഫില്‍ കേരള സ്‌കൂള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് അതും നടന്നില്ല. ആന്തൂരിലെ സാജന്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. ഈ പാപക്കറ പിണറായി സര്‍ക്കാറിന്റെ കൈയില്‍ നിന്നും ഒരിക്കലുമായില്ലെന്നും് ലഭിച്ച സ്വീകരണ യോഗങ്ങളില്‍ അദ്ദേഹം പറഞ്ഞു.

വള്ളിക്കുന്ന്, വേങ്ങറ, കൊണ്ടോട്ടി, മഞ്ചേരി, ഏറനാട്, വണ്ടൂര്‍ എന്നിവങ്ങളിലെ ആവേശ വും ജനപങ്കാളിത്യം കൊണ്ട് ശ്രദ്ധേയവുമായ ഐശര്യകേരള യാത്ര രാത്രി വൈകി നിലമ്പൂരില്‍ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *