പാര്‍ട്ടിക്കുള്ളിലെ സംശയങ്ങള്‍ മാറിയിട്ടുണ്ട്, അതില്‍ സംതൃപ്തന്‍: കെ. സുധാകരന്‍

Breaking Politics

പാര്‍ട്ടിക്കുള്ളിലെ സംശയങ്ങള്‍ മാറിയിട്ടുണ്ട്, അതില്‍ താന്‍ സംതൃപ്തനാണെന്നും കെ.സുധാകരന്‍. . എന്നാല്‍ ഒരു കാര്യം, ആദരവ് അര്‍ഹിക്കുന്നയാളാണോ കേരളത്തിന്റെ മുഖ്യമന്ത്രി. ഞാന്‍ ജാതി പറഞ്ഞിട്ടില്ല. കുലത്തൊഴില്‍ എന്നു പറഞ്ഞാല്‍ എന്താ? ഇന്ന് നമുക്ക് കുല തൊഴില്‍ ഉണ്ടോ? പിണറായി വിജയന്റെ അച്ഛന്‍ ഏറ്റുകാരനാണ്. ഏത് തൊഴിലിലും അഭിമാനിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ഏത് ജോലിയായാലും ജോലിക്ക് ജോലിയുടെ മാന്യത നല്‍കുന്ന ആളാണ് ഞാന്‍. അധ്വാനിച്ച് ജീവിക്കുന്നവരുടെ അഭിമാനത്തെ ആരും വെല്ലുവിളിച്ചിട്ടില്ല. പിണറായി വിജയന്‍ സ്വയം കണ്ണാടിയില്‍ നോക്കട്ടെ, അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയ വായുവില്‍ തങ്ങി നില്‍ക്കുന്നുണ്ട്.’

‘കേരളത്തിലെ ആദരണീയയായ ഗൗരിയമ്മയെ ചോവോത്തി എന്ന് വിളിച്ചിട്ടില്ലെ ഇഎംഎസ്. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ കുട്ടപ്പനെ ഹരിജന്‍ കുട്ടപ്പന്‍ എന്ന് വിളിച്ചിട്ടില്ലേ നായനാര്‍, ഷാനിമോള്‍ ഉസ്മാനേയും മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിനേയും അപമാനിച്ചിട്ടില്ലേ. രമ്യാ ഹരിദാസിനെ വിജയരാഘവന്‍ അപമാനിച്ചിട്ടില്ലേ, തിരുത്തിയോ. ബിഷപ്പ് സമൂഹത്തെ നികൃഷ്ട ജീവിയെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ, ഈ മുഖ്യമന്ത്രി എന്ത് ആദരവാണ് പ്രതീക്ഷിക്കുന്നത്.’

‘പ്രേമചന്ദ്രനെ എന്താ വിളിച്ചത്, പരനാറിയെന്ന്. വൈകിയെങ്കിലും പിണറായിക്ക് അതില്‍ ഖേദം തോന്നിയോ? രാഷ്ട്രീയത്തിലല്ലാതെ പിണറായി വിജയനെ ശത്രുതാ മനോഭാവത്തോടെ കണ്ടിട്ടില്ല. പിണറായി വിജയന്റെ സ്വഭാവത്തെക്കുറിച്ച് പല ആക്ഷേപങ്ങളും വന്നപ്പോള്‍ എന്റെ പാര്‍ട്ടിക്കാരെ തിരുത്തിയവനാണ് ഞാന്‍. മുഖ്യമന്ത്രി നടത്തിയ എത്രയോ പ്രസ്താവനകള്‍ തിരുത്താതെ കിടക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ പിതാവിനെ അട്ടംപരതി ഗോപാലന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലേ. അദ്ദേഹത്തിന്റെ അച്ഛന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ പിണറായിയുടെ അച്ഛന്‍ പിണറായി നഗരത്തില്‍ തേരാപ്പാരാ നടക്കുകയാണെന്ന് ഓര്‍മ്മ വേണം. പാര്‍ട്ടിക്കകത്തു നിന്നും തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ല. നേതാക്കളെ തിരുത്തണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയാമല്ലോ. എനിക്ക് സ്ഥാനമാനമല്ല വലുത്. എനിക്ക് രാഷ്ട്രയ വ്യക്തിത്വമാണ് വലുത്.’ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *