കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് കണ്ണൂർ സർവകലാശാല ; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്

Education Keralam News

കണ്ണൂർ : കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് കണ്ണൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്. കണ്ണൂർ ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടർ സർവകലാശാല വിസിയോട് നിർദേശിച്ചിരുന്നു. ഈ നിർദേശം അവഗണിച്ചാണ് സർവകലാശാലയുടെ നീക്കം. ജില്ലയിൽ കർശന നിയന്ത്രണം നില നിൽക്കെയാണ് തെരഞ്ഞെടുപ്പ് തുടരുന്നത് . പൊതു പരിപാടികളും കൂട്ടം കൂടി നിൽക്കലും പ്രദേശത്ത് വിലക്കിയിട്ടുണ്ട്. കണ്ണൂർ ജില്ല ഇന്നലെ മുതൽ ബി കാറ്റഗറിയിലാണ് .