മുഖ്യമന്ത്രിയുടേത് കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവം: രമേശ് ചെന്നിത്തല

Breaking News Politics

മലപ്പുറം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആരുമറിയാതെ ഏഴ് പേഴ്സണല്‍ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം 25 പേഴ്സണല്‍ സ്റ്റാഫോ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ അത് മുപ്പത്തേഴാക്കി. ഭരണം അവസാനിക്കുന്നത് മുമ്പ് ഇനി എന്തെല്ലാം ഈ സര്‍ക്കാര്‍ ചെയ്യുമെന്ന് കണ്ടറിയണമെന്നം രമേശ് ചെന്നിത്തല മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.


എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു ഭരണകൂടമാണിതെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇഷ്ടക്കാര്‍ക്കും, ബന്ധുക്കള്‍ക്കും വേണ്ടി എന്ത് വഴിവിട്ട പ്രവര്‍ത്തനവും ചെയ്യാന്‍ മടിയില്ലാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നാട്ടിലെ യുവജനങ്ങളുടുളള വഞ്ചനയാണിത്.
എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏഴ് പേഴ്സണല്‍ സ്റ്റാഫിനെക്കൂടെ നിയമിച്ചത്്. മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും മന്ത്രമാര്‍ക്കുമെല്ലാം മുപ്പത് പേര്‍ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്്. മുഖ്യമന്ത്രിക്ക് മാത്രം 37 പേര്‍ എന്നത് തികഞ്ഞ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇത് പോലെ നമ്മള്‍ അറിയാത്ത എത്രയോ നിയമനങ്ങള്‍ നടന്നുകാണുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താല്‍ക്കാലിക നിയമനങ്ങള്‍ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം വരും. ഇതെല്ലാം നാട്ടിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍്ട്ടികള്‍ ബൂര്‍ഷ്വാമൂധന ശക്തികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. അത് കൊണ്ട്് തന്നെ കേരളത്തിലെ കമ്യണിസ്റ്റ് പാര്‍ട്ടിയും കമ്യുണിസവും തമ്മില്‍ കടലും കടലാടിയം തമ്മിലുള്ള ബന്ധമേയുള്ള. വൈരുദ്ധ്യാത്മിക ഭൗതിക വാദം കാലഹരണപ്പെട്ടുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത് ശരിയാണെന്നും രമേശ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി പി എമ്മും നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒളിച്ച് കളി അവസാനിപ്പിക്കണം. അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കുരകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ച് വച്ച് തന്റെ നിലപാട് വ്യക്തമാക്കാന്‍ മുഖമന്ത്രി തെയ്യാറാവുകയാണ് വേണ്ടത്്.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്് സുപ്രിം കോടതി വിധി വന്നപ്പോള്‍ ബന്ധപ്പെട്ടവരുമായി അത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്ന് അത് ചെയ്യാതെ ഇപ്പോള്‍ റിവ്യു പെറ്റീഷനില്‍ വിധി വന്നാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറയുന്നത്് വിശ്വാസ സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസി സമൂഹത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചയാളാണ് പിണറായി വിജയന്‍ ഇപ്പോള്‍ യുവതീ പ്രവേശനത്തെക്കുറിച്ച് എന്ത് നിലാപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെറ്റിപ്പോയി എന്ന് പരസ്യമായി പറഞ്ഞ് മാപ്പ് ചോദിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ തെയ്യാറാണോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കരട് ബില്ലില്‍ യുഡി എഫില്‍ കൂട്ടായ ചര്‍ച്ചക്ക് ശേഷം അന്തിമ തിരുമാനമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്‍ സി പി വിഷയം

എന്‍ സി പി വിഷയത്തില്‍ മാണി സി കാപ്പന്‍ നിലപാട് വ്യക്തമാക്കിയ ശേഷമെ യു ഡിഎഫ് തിരുമാനമുണ്ടാകൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകക്ഷിയുടെ അഖിലേന്ത്യ സെക്രട്ടറി മുഖ്യമന്ത്രിയെ കാണാന്‍ മൂന്ന് തവണ സമയം ചോദിച്ചിട്ട് നല്‍കാതിരുന്നത് ഘടകക്ഷികളോടുള്ള സി പി എമ്മിന്റെ നയമാണ് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതാണ് യുഡി എഫും എല്‍ ഡി എഫും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *