ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി

Breaking News

മലപ്പുറം: ഇസ്ലാംമതം സ്വീകരിച്ച് മതംമാറിപ്പോയ മകളെ കാണാന്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷംഹാദിയയുടെ മാതാപിതാക്കളെത്തി. ഹോമിയോ ഡോക്ടറായ ഹാദിയയുടെ മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് മാതാപിതാക്കളായ അശോകനും പൊന്നമ്മയും മകളെ കണ്ടത്.
അഖിലയായിരുന്ന കോട്ടയത്തെ 25കാരി ഇസ്ലാംമതം സ്വീകരിച്ച് കൊല്ലം സ്വദേശി ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചത് ഏറെ വിവാദമായിരുന്നു. വിവാഹത്തില്‍ തീവ്രവാദവും ലൗ ജിഹാദും ആരോണം ഉയര്‍ന്നെങ്കിലും അവസാനം സുപ്രീംകോടതിയുടെ അനുമതിയോടെ ഭര്‍ത്താവിനോടൊപ്പംപോയ മകളെ കാണാന്‍ മാതാപിതാക്കളായ അശോകനും പൊന്നമ്മയും ഹോമിയോപതി ഡോക്ടറായ ഹാദിയയുടെ മലപ്പുറം ഒതുക്കുങ്ങലിലെ ഹാദിയ ക്ലിനിക്കില്‍ആണ് ത്തിയത്.കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശികളായ അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹാമിയോപതി ഡോക്ടര്‍ ട്രെയിനിയായിരിക്കെയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായി മാറിയത്. തന്നെ കാണാനെത്തിയ മാതാപിതാക്കളോടൊപ്പമിരിക്കുന്ന ചിത്രം ഹാദിയ തന്നെയാണ് സെല്‍ഫിയായി തന്റെ മൊബൈലില്‍ പകര്‍ത്തിയത്. വൈക്കം ടിവിപുരത്തെ വീട്ടില്‍ നിന്നാണ് ഇരുവരും ഹാദിയയുടെ ക്ലിനിക്കിലെത്തിയത്. ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റം. ഹാദിയയെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയില്‍ കൊണ്ടുപോകാനായിരുന്നു ഭര്‍ത്താവ് ഷഫിന്‍ ജഹാന്റെ ശ്രമമെന്നായിരുന്നു പരാതികള്‍. തുടര്‍ന്ന് ഏറെ കാലത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നിയമപരമായ പ്രശ്‌നങ്ങളെല്ലാം അസാനിച്ചത്. ഇവരുടെ വിവാഹം സുപ്രീംകോടതി അംഗീകരിക്കുകയും പഠനം തുടരാന്‍ അനുവദിക്കുകയും ചെയ്ത ശേഷം ഹോമിയോ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഹാദിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മലപ്പുറം- കോട്ടക്കല്‍ റോഡില്‍ ഒതുക്കുങ്ങലില്‍ ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് എന്ന സ്ഥാപനം തുടങ്ങിയത്. 2019 ജൂലൈയിലായിരുന്നു ഇത്. 2018 മാര്‍ച്ച് എട്ട് വനിതാദിനത്തിലാണ് പത്തുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹാദിയ-ഷഫിന്‍ വിവാഹം സാധുവാക്കി സുപ്രീംകോടതി വിധി വന്നത്. 2017 മെയ് 24നായിരുന്നു ഇരുവരുടേയും വിവാഹം അസാധുവാക്കി ഹൈക്കോടതി ഹാദിയയെ വീട്ടുതടങ്കലിലേക്ക് അയച്ചത്.

ഹാദിയയെ കാണാന്‍ ഇതിന് മുമ്പും പോയിട്ടുണ്ട്;
മകള്‍ വീട്ടിലേക്കും രണ്ട് തവണ വന്നിരുന്നെന്ന് പിതാവ് അശോകന്‍

മലപ്പുറം ഒതുക്കുങ്ങലിലെ ഹോമിയോ ക്ലിനിക്ക് നടത്തുന്ന മകള്‍ ഹാദിയയെ കാണാന്‍ ഇതിനു മുമ്പും പോയിട്ടുണ്ടെന്ന് പിതാവ് അശോകന്‍. അഞ്ചാറു മാസമായി പോക്കുവരവ് തുടങ്ങിയിട്ടെന്നും അശോകന്‍ പറഞ്ഞു. ആദ്യമായി പോയത് കഴിഞ്ഞ സെപ്തംബറിലായിരുന്നെന്നും രണ്ടു തവണ മകള്‍ വൈക്കത്തെ വീട്ടിലും വന്നിരുന്നെന്നും അശോകന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *