മത്സ്യം വില്‍ക്കുന്നവരും വാങ്ങാന്‍ എത്തുന്നവരും ഇവിടെ പരസ്പരം സംസാരിക്കാന്‍ പാടില്ല. കേരളത്തിലെ ആദ്യ ‘മൂക’ മാര്‍ക്കറ്റ് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് തുടങ്ങി

Breaking Feature Keralam News

തിരുവനന്തപുരം: കേരളത്തില്‍ ഒരു ‘മൂക’ മാര്‍ക്കറ്റ് തുടങ്ങി. ഇവിടെ മത്സ്യം വില്‍ക്കുന്നവരും വാങ്ങാന്‍ എത്തുന്നവരും തമ്മില്‍ പരസ്പരം സംസാരിക്കാന്‍ പാടില്ല. ഇവിടെ സംസാരമില്ല. തിരുവനന്തപുരം സിറ്റി പോലീസ് തീരദേശ സമിതിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം ‘മൂക’ മാര്‍ക്കറ്റായി മാറിയത്. കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പൊലീസാണ് ‘മൂക മാര്‍ക്കറ്റ്’ എന്ന ആശയം നടപ്പാക്കുന്നത്. വില്‍ക്കുന്നവരും തമ്മില്‍ സംസാരം പാടില്ലെന്നും വില പേശലിനു പകരം പ്രദര്‍ശിപ്പിച്ചിട്ടുള്ള വില നല്‍കി മത്സ്യം വാങ്ങണമെന്നുമാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം വിഴിഞ്ഞം പൊലീസാണ് പ്രദേശത്ത് ഇതാദ്യമായി മൂക മാര്‍ക്കറ്റ് എന്ന ആശയം ഇന്നു മുതല്‍ നടപ്പാക്കുന്നത്.മത്സ്യം വാങ്ങാനെത്തുന്നവര്‍ ആവശ്യാനുസരണം പണം ചില്ലറയായി കൊണ്ടുവരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മറ്റുമത്സ്യ-മാംസ മാര്‍ക്കറ്റുകളിലും സമാനമായ രീതി നടപ്പാക്കിയാല്‍ ഇത് കോവിഡ് വ്യാപനം ഒരു പരിധിവരെ കറുക്കാനാകുമെന്നാണ് സിറ്റി പോലീസ് കമ്മീഷണറും പറയുന്നത്.

സംഭവം വിജയകരമായാല്‍ കേരളത്തിലെ മറ്റു മാര്‍ക്കറ്റുകളും സമാനമായ രീതിയിലേക്കെത്തുമോയെന്ന് നോക്കിക്കാണേണ്ടിവരും.അതേ സമയം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിന് ഇന്നലെ തുടക്കമായി. കലക്ടര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശമനുസരിച്ച് വിഴിഞ്ഞം,പൊഴിയൂര്‍-ചൊവ്വര, പൂന്തുറ-വേളി എന്നിങ്ങനെ മൂന്നു&ിയുെ; മേഖലകളായി തിരിച്ചു ഒരോ മേഖലയിലുള്ളവര്‍ക്കും നിശ്ചിത ദിവസങ്ങളിലെന്ന നിലയ്ക്കാണ് കടലില്‍ പോകാന്‍ അനുമതി.&ിയുെ; പോകുന്നതിനു ഒരു ദിവസം മുന്‍പ് വള്ളങ്ങള്‍ വിഴിഞ്ഞത്തെ ഫിഷറീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്യണം. ഏതു സമയത്തും യാനങ്ങള്‍ക്ക് മത്സ്യബന്ധനത്തിനു പോകാമെങ്കിലും രാവിലെ 5 മുതല്‍ വൈകിട്ട് അഞ്ചിനകം തിരികെ എത്തണം. എത്തിച്ചേരുന്നവ ക്യൂ പാലിക്കണം. അതതു വകുപ്പുകളുടെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *