തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യുടെ റെയ്ഡ്. മലപ്പുറം ചേളാരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടില്‍ എന്‍ ഐ എ-എ ടി എസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂര്‍ താണെയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുന്നു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.
കേരളത്തില്‍ കൂടാതെ ഡല്‍ഹിയില്‍ ജാഫ്രാദിലും, ബാംഗ്ലൂരില്‍ രണ്ട് ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വ്യാജ ആരോപണമെന്ന് പോപ്പുലര്‍ ഫ്രണ്ട്
വ്യാജ ആരോപണം ഉന്നയിച്ച് ചേളാരിയില്‍ എന്‍.ഐ.എ റൈഡ്. തേഞ്ഞിപ്പലം ചേളാരിയിലാണ് കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ റൈഡ് നടക്കുന്നത്. ഐ .സ്.റിക്രൂട്ടുമായി ബന്ധപ്പെട്ട് നേരത്തെ കേസുള്ള അമീന് എന്ന് പറയപ്പെടുന്ന വ്യക്തിയെ ഫോണില്‍ ബന്ധപെട്ടു എന്നാരോപിച്ച് ചേളാരി സ്വദേശി രാഹുല്‍ അബ്ദുള്ളയുടെ വീട്ടില്‍ പുലര്‍ച്ചെ ഇദ്ധേഹത്തിന്റെ വീട്ടില്‍ കേന്ത്ര സംഘം പരിശോധന നടത്തിയിരുന്നു. പിന്നീട് ഇദ്ധേഹത്തിന്റെ ഭാര്യ പിതാവും, തേഞ്ഞിപ്പലം പോപുലര്‍ ഫ്രണ്ട് ഏതീയ പ്രസിഡന്റ ഹനീഫ ഹാജിയുടെ വീട്ടില്‍ സംഘം എത്തി പരിശോധന തുടര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷഭരിതമായി.പിന്നീട് അന്യേഷണ ഉദ്യോഗസ്ഥരുമായി നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചോദ്യം ചെയ്യാന്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ സൗകര്യം ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.