പിണക്കം മാറ്റാന്‍ പി.എം.എ സലാമിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കി മുസ്ലിംലീഗ് നേതൃത്വം

Breaking Keralam News Politics

മലപ്പുറം: പിണക്കം മാറ്റാന്‍ പി.എം.എ സലാമിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കി മുസ്ലിംലീഗ് നേതൃത്വം. തിരൂരങ്ങാടിയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സലാമിനെ തഴഞ്ഞ് സംസ്ഥാന ജനറല്‍സെക്രട്ടറിയായിരുന്ന കെ.പി.എ മജീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍നിന്നും വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധം പാണക്കാട് തങ്ങളുടെ വീട്ടുമുറ്റത്ത് വരെ എത്തിയ അവസ്ഥയുണ്ടായി. ഇതിനെ തുടര്‍ന്ന് ഇന്നാണ് സലാമിന്റെ പിണക്കം മാറ്റാനായി നേതൃത്വം പാര്‍ട്ടിപദവി നല്‍കിയത്. നേരത്തെ ഐ.എന്‍.എല്ലില്‍നിന്നും ലീഗിലെത്തിയ സലാം കഴിഞ്ഞ തവണയും സ്്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. അന്നു സിറ്റിംഗ് എം.എല്‍.എ പി.കെ.അബ്ദുറബ്ബിനെതന്നെയാണ് സ്ഥാനാര്‍ഥിയാക്കിയത്.

അതേ സമയം മുസ്ലിം ലീഗ് സ്ഥാനാര്‍ഥിനിര്‍ണയം ഒഴിച്ചിട്ട് കൊല്ലം ജില്ലയിലെ പുനലൂരിലെ സ്ഥാനാര്‍ത്ഥിയെയും ഇന്ന് നേതൃത്വം പ്രഖ്യാപിച്ചു. മുന്‍ എംഎല്‍എ അബ്ദുറഹ്‌മാന്‍ രണ്ടത്താണി പുനലൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
നിലവില്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിക്കുന്നത്.
25 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മുസ്ലിം ലീഗ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബാക്കി വരുന്ന രണ്ടു സീറ്റുകളില്‍ ഒരു സീറ്റില്‍ ആണ് ഇപ്പോള്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
അതെ സമയം മുസ്ലിം ലീഗിന്റെ പേരാമ്പ്ര സീറ്റിലെ സ്ഥാനാര്‍ഥിനിര്‍ണയം മായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുകയാണ് .
പേരാമ്പ്രയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്
മുസ്ലിം ലീഗ് വൈകാനുള്ള കാരണമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം .
അതേസമയം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തിരൂരങ്ങാടിയില്‍ മത്സരിക്കുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു .
പാണക്കാട് ഉള്‍പ്പെടെ ലീഗ് പ്രവര്‍ത്തകര്‍ എത്തി കെ പി എ മജീദിനെ മാറ്റണമെന്നും മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ലീഗ് നേതൃത്വം ഉറപ്പിച്ച് സ്ഥാനാര്‍ത്ഥിയെ മാറ്റില്ല എന്ന് അറിയിച്ചിരുന്നു ഇതിനുപിന്നാലെയാണ് പ്രതിഷേധം ശക്തമായതോടെ തിരൂരങ്ങാടിയില്‍ പരിഗണിച്ചിരുന്ന പിഎംഎ സലാമിനെ നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആക്കി ചുമതല നല്‍കി മുസ്ലിംലീഗിലെ തിരൂരങ്ങാടിയിലെ പ്രശ്‌നം പരിഹരിച്ചത്
അതെ സമയം ഇനി ബാക്കിയുള്ള ഒരു സീറ്റ് ആയ പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിനിര്‍ണയം ഉടനുണ്ടാകുമെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത് .
2 ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *