കുട്ടിയുടെ ശരീരത്തില്‍ ഇബ്ലീസും പിശാചുമാണെന്ന് പറഞ്ഞ് ഒഴിപ്പിക്കാനായി ഉസ്താദുമാര്‍ വാങ്ങിയത് ഒരുലക്ഷത്തോളം രൂപ

Breaking Interview Keralam

മലപ്പുറം: കുട്ടിയുടെ ശരീരത്തില്‍ ഇബ്ലീസും പിശാചുമാണെന്ന് പറഞ്ഞ് ഒഴിപ്പിക്കാനായി
ഉസ്താദുമാര്‍ വാങ്ങിയത് ഒരുലക്ഷത്തോളം രൂപ. ചികിത്സിക്കിടയില്‍ ഒരു ഉസ്താദ്
ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു. നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല. ശരീരത്തില്‍ പിശാച് കയറിയതാണ്. അത് മരുന്ന് കഴിഞ്ഞാല്‍ മാറുമെന്നും പറഞ്ഞ് സിദ്ദന്‍മാരായ ഉസ്താദുമാര്‍ കൈക്കലാക്കിയതാണ് ലക്ഷത്തോളംരൂപ. മലപ്പുറം വളഞ്ചേരി വെട്ടിച്ചിറയിലെ വീട്ടില്‍നിന്നും ഇറങ്ങിവന്ന 21വയസ്സുകാരിയായ ട്രാന്‍സ്വുമണ്‍ നിഷാനയുടേതാണ് വാക്കുകള്‍. തന്റെ ശരീരത്തില്‍ പിശാച് കയറിയതാണെന്ന് ഉസ്താദുമാരടക്കം 20ഓളംപേര്‍ ചികിത്സിച്ചു. താന്‍ ട്രാന്‍സ് ആണെന്നും ഇത് സൃഷ്ടിപ്പില്‍ വന്നമാറ്റമാണെന്നും വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആരും ചെവികൊണ്ടില്ലെന്നും നേരത്തെ നിഷാദായിരുന്ന നിഷാന പറയുന്നു. സ്വന്തംപേര് നിഷാന എന്ന് മാറ്റിയത് സ്വയമാണെന്നും നിഷാനതന്നെയാണ്.

തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടില്‍ കഴിയാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ നിഷാന വീട്ടില്‍നിന്നും ഇറങ്ങിപ്പോന്നിട്ടിപ്പോള്‍ ഒരുമാസത്തോളമായി. നിലവില്‍ പെരിന്തല്‍മണ്ണയിലെ ട്രാന്‍സ്വുമണും സാമൂഹ്യപ്രവര്‍ത്തകയുമായ റിയ ഇഷയോടൊപ്പം അവരുടെ വീട്ടിലാണ് താമസം. ഒരുമുസ്ലിംയഥാസ്ഥിക കുടുംബത്തില്‍ ജനിച്ച തനിക്ക് ചെറുപ്പം മുതലെതന്നെ വ്യത്യസ്തമായ ഫീലിംഗ്സുകളായിരുന്നുവെന്നും പിന്നീടാണ് താന്‍ ട്രാന്‍സ് ആണെന്ന് സ്വയംബോധ്യപ്പെട്ടതെന്നും നിഷാന പറയുന്നു. തുടര്‍ന്ന് 15വയസ്സായപ്പോഴാണ് ഇക്കാര്യം വീട്ടില്‍ പറയാന്‍ ധൈര്യംവന്നത്. തന്റെ ഉള്ളിലെ വ്യക്തിത്വത്തെകുറിച്ച് വീട്ടുകാരോട് തുറന്നുപറഞ്ഞപ്പോള്‍ എല്ലാവരും എതിര്‍ക്കുകയും ശകാരിക്കുകയുംചെയ്തു. താന്‍ ട്രാന്‍സ് ആണെന്നും ഈരീതിയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും കര്‍ക്കശമായി ആവശ്യപ്പെട്ടതോ െവീട്ടുകാര്‍ വിവിധ ചികിത്സകള്‍ക്ക് വിധേയമാക്കി. തുടര്‍ന്നാണ് നിരവധിപേരുടെ അടുത്തേക്ക് ചികിത്സക്കുകൊണ്ടുപോയത്.

ഇതില്‍ ഭൂരിഭാഗവും സിദ്ദന്‍മാരെന്ന് പറയുന്ന ഉസ്താദുമാരായിരുന്നു. നിങ്ങളുടെ മകനെ പഴയപോലെ തിരിച്ചുകിട്ടുമെന്നും ശരീരത്തില്‍ പിശാച്(ഇബ്ലീസ്)കയറിയതാണെന്നും പറഞ്ഞാണ് ഉസ്താദുമാര്‍ ചികിത്സ തുടങ്ങിയത്. കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നുംപഴയ രീതിയില്‍തന്നെ തിരിച്ചുകിട്ടുമെന്നും പല ഉസ്താദുമാരും വീട്ടുകാര്‍ക്കു വാക്കുംകൊടുത്തു. ഇതിനിടയില്‍ ചികിത്സക്കിടെ ഒരു ഉസ്താദ് ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു. വീട്ടുകാരെ പുറത്താക്കി ഉസ്താദ് മോശമായി പെരുമാറിയതോടെ ശബ്ദമുണ്ടാക്കി ഇറങ്ങിവന്നു വീട്ടുകാരോട് കാര്യംപറഞ്ഞു. തുടര്‍ന്നും വീട്ടുകാര്‍ മറ്റൊരു ഉസ്താദിന്റെ അടുക്കല്‍കൊണ്ടുപോയി.

തുടര്‍ന്നുവീട്ടില്‍ കഴിയാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ രണ്ടുമാസം മുമ്പ് വീട്ടില്‍നിന്നും ഇറങ്ങിപ്പോന്നു ട്രാന്‍സ് വുമണായ റിയ ഇഷയുടെ കൂടെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ കുറച്ചുദിവസം താമസിച്ചു. റിയയോടെ കാര്യങ്ങള്‍ പറഞ്ഞതോടെ താല്‍കാലികമായി താമസിക്കാന്‍ സമ്മതിച്ചെങ്കിലും വീട്ടുകാരോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്അഞ്ചുദിവസങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ തന്റെ ഇഷ്ടത്തിനു ജീവിക്കാന്‍ സമ്മതിക്കാമെന്ന് പറഞ്ഞ് തിരിച്ചുകൊണ്ടൂപോയെങ്കിലും പിന്നീട് ക്രൂരമായ മര്‍ദിക്കുകയായിരുന്നുവെന്നും നിഷാന പറയുന്നു. കസിന്‍സ് വീട്ടില്‍വന്ന് തലമുടിക്ക് പിടിച്ച് ബെഡില്‍ തള്ളിയിട്ട് വസ്ത്രങ്ങളടക്കം വലിച്ചു കീറി. എന്റെ സംസാര ഭാഷയേയും വസ്ത്രധാരണത്തേയും അവഹേളിച്ച് സംസാരിച്ചാണ് പീഡിപ്പിച്ചതെന്നും തുടര്‍ന്നാണു വീണ്ടും വീടുവിട്ടുപോന്നതെന്നും നിഷാന പറഞ്ഞു.

തന്നെ പരിശോധനക്ക് വിധേയമാക്കിയ ഉസ്താദുമാരും ഡോക്ടര്‍മാരും അടക്കം ഇത് മനസ്സിന്റെ പ്രശ്നമാണെന്നും മാറാവുന്ന അസുഖമാണെന്നുമാണ് പറഞ്ഞിരുന്നത്.
18വയസ്സുമുതലാണ് ഇത്തരം ചികിത്സ നടത്തിയത്. തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ രണ്ടുവര്‍ഷം ഇവര്‍ നല്‍കിയ മരുന്ന് കഴിച്ചുവെന്നും നിഷാന പറഞ്ഞു. താന്‍കാരണം വീട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും അവര്‍ അപഹാസര്യകാതിരിക്കാനുമാണ് മരുന്നുകള്‍ കൃത്യമായി കഴിച്ചിരുന്നത്.
അവസാനം കാണിച്ച ഡോക്ടറാണ് തന്റെ സ്വത്വം അംഗീകരിച്ച് സംസാരിച്ചതെന്നും തന്റെ ഉള്ളില്‍ ട്രാന്‍സ് ആണെന്ന് ഡോക്ടര്‍ വീട്ടുകാരോട് പറഞ്ഞു. ബന്ധുക്കളേയും സമൂഹത്തേയും ഭയന്നാണ് വീട്ടുകാര്‍ തന്നെ അംഗീകരിക്കാന്‍ ഭയക്കുന്നതെന്നും നിഷാന പറയുന്നു.

ഇപ്പോള്‍ തനിക്ക് അഭയംനല്‍കിയ റിയ ഇഷയെ സ്വന്തംമാതാവിന്റെ സ്ഥാനത്താണ് കാണുന്നത്. പല ട്രാന്‍സ് അംഗങ്ങളെ ബന്ധപ്പെട്ടെങ്കിലും യാതൊരുവിധ ഉപാധികളുമില്ലാതെയാണ് റിയ തന്നെ താമസിപ്പിച്ചതെന്നും നിഷാന പറയുന്നു. തനിക്കു നല്ലൊരു സോഷ്യല്‍ വര്‍ക്കറായി മാറണം. താന്‍എന്ന വ്യക്തി ഈസമൂഹത്തില്‍ ജീവിച്ചിരുന്നുവെന്നതിന് എന്തെങ്കിലും അടയാളപ്പെടുത്തലുകള്‍ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. പെരിന്തല്‍മണ്ണ എം.ഇ.എസ് കോളജില്‍നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി. ഇനി പി.ജി ചെയ്യണം. ശേഷം അധ്യാപനം തൊഴില്‍മേഖലയായി എടുക്കാനാണ് ആഗ്രഹം.
മാതാപിതാക്കളും മൂന്നു സഹോദരന്‍മാരും സഹോദരിയും അടങ്ങുന്നതാണെന്ന് തന്റെ കുടുംബമെന്നും ഇവര്‍ക്ക്കൂടി അഭിമാനകരമാകുന്ന രീതിയില്‍ തനിക്ക് മുന്നേറമെന്ന് ആഗ്രഹമുണ്ടെന്നും നിഷാന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *