തിരുവന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചാലും തെറ്റില്ല. തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരിക്കുന്നതിനെ അനുകൂലിച്ച് ശശി തരൂര്‍ എം പി.

Breaking Keralam Politics

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ വികസനത്തിനാണ് താന്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും വിമാനത്താവളം ആര് ഏറ്റെടുത്തു നടത്തുന്നുവെന്നത് തന്റെ വിഷയമല്ലെന്നും ശശി തരൂര്‍ എംപി. തന്റെ നിലപാട് താന്‍ ഒരു വര്‍ഷം മുന്‍പേ വ്യക്തമാക്കിയതാണ്, വിമാനത്താവളത്തില്‍ വികസനം വരണമെന്നാണ് പ്രാഥമിക ലക്ഷ്യം. ടെന്‍ഡര്‍ ആര്‍ക്ക് കൊടുത്താലും അതെന്റെ വിഷയമല്ലെന്നും വികസനമാണ് താന്‍ ലക്ഷ്യം വെക്കുന്നതെന്നും എം പി വ്യക്തമാക്കി.

കൂടുതല്‍ വിമാനങ്ങള്‍ വന്നിറങ്ങിയാലേ നഗരത്തില്‍ വികസനം വരൂ. നഗരത്തില്‍ പണം ചിലവഴിച്ച് പണത്തിന്റെ ഒഴുക്കുണ്ടായാല്‍ മാത്രമേ അവിടെയുള്ള കച്ചവടക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഗുണം ലഭിക്കുകയുള്ളൂ. ഈ ആവിശ്യത്തിന് വേണ്ടി എല്ലാ വിമാന കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥരെ കണ്ടു സംസാരിച്ചിട്ടുണ്ട്.കേരള സംസ്ഥാന സര്‍ക്കാര്‍ നാല് എയര്‍പോര്‍ട്ടിനെയും ഒരു പോലെ കാണുന്നതിനോട് ഞാന്‍ വിയോജിക്കുന്നില്ല. കാരണം സംസ്ഥാനം എന്ന നിലക്ക് അവര്‍ക്ക് അങ്ങനെയേ ചെയ്യാന്‍ കഴിയു. പക്ഷെ തിരുവന്തപുരത്തിന്റെ പ്രതിനിധി എന്ന നിലക്ക് ഞാന്‍ അവിടുത്തെ വികസനം മാത്രമാണ് ആലോചിക്കുന്നത്.
തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടതില്ല. ഈ വീഡിയോ ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. എന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു നിലപാട് എടുക്കുന്നതിന് മുന്‍പ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാന്‍ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയില്‍ എന്റെ ജോലിയാണ് അത്.
ഒരു വര്‍ഷം മുന്‍പ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് എംപി തന്റെ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *