മലപ്പുറം: കോവിഡും ലോക്ഡൗണും ആയതോടെ കഞ്ചാവിന്റെ വില നാലിരട്ടി വര്‍ധിച്ചു. എണ്പതിനായിരംരൂപയുടെ കഞ്ചാവ് വില്‍ക്കുന്നത് 10ലക്ഷംരൂപക്കെന്ന് അറസ്റ്റിലായ പ്രതി പോലീസിന് മൊഴി നല്കി.
ഒരുകിലോക്ക് 20.000രൂപവെച്ച് വില്പന നടത്തിയിരുന്ന കഞ്ചാവിനിപ്പോള് വില 80.000 രൂപയാണ് മൊത്തക്കച്ചവടക്കാരുടെ വില. കോവിഡും ലോക്്ഡൗണില് മുതലെടുത്താണ് കഞ്ചാവിന്റെ വില നാലിരട്ടി വര്‍ധിച്ചത്. ഐക്കരപടിയിലും കൊണ്ടോട്ടി പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് വിപണനം കൂടിയതായിട്ടുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആന്റിനര്‍ക്കോട്ടിക്ക് സ്ക്വോഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടര്‍ന്ന് അറസ്റ്റിലായ പ്രതി എടത്തനാട്ടുകര കൊടിയംകുന്ന് ചക്കുപുറത്ത് വീട്ടില്‍ ഷൈജല്‍ ബാബു എന്ന ടാര്സന് ഷൈജലിനെ (25) ചോദ്യം ചെയ്തതില്‍നിന്നാണ് പ്രദേശത്തെ നിരവധി കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചത്. തങ്ങളുടെ കയ്യില്‍നിന്നും പിടികൂടിയ 80,000 രൂപയുടെ കഞ്ചാവ് ചെറുകിട വിപണിയില്‍ എത്തുമ്പോള്‍ 10 ലക്ഷം രൂപ വരെ കിട്ടും എന്ന് പിടിയിലായ പ്രതി പോലീസിന് മൊഴി നല്കി.
ലോക് ഡൗണ്‍ തുടങ്ങിയ ശേഷം 20 കിലോയോളം കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പ് , എം.ഡി, എം.എ തുടങ്ങി മാരക മയക്കുമരുന്നുകളുമായി 10 ഓളം പേരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്. ഇവരെല്ലാം റിമാന്റിലാണ്. ലോക് ഡൗണ്‍ കാലത്ത് മയക്കുമരുന്ന് വിപണനം കൂടിയതിനാല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായ പ്രതി 2016ല്‍ നാലുകിലോ കഞ്ചാവുമായി ചിറ്റൂര്‍ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന് നര്‍കോട്ടിക്ക് സെല്‍ഡി.വൈ.എസ്.പി പി.പി ഷംസ് എന്നിവരുടെ നേത്യത്വത്തില്‍ കൊണ്ടോട്ടി സി.ഐ: കെ.എം ബിജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന് മനാട്ട്, ശശി കൂണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത് , പി.സഞ്ജീവ് എന്നിവര്‍ക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.