ചങ്ങരംകുളം : നാല് മാസം കൊണ്ട് 11 കാരന് റീച്ചാര്‍ജ്ജ് ചെയ്തത് 28000 രൂപക്ക് സംഭവം അറിഞ്ഞ് നാട്ടുകാരും പോലീസും ഞെട്ടി.കഴിഞ്ഞ ദിവസം ചങ്ങരംകുളം ആലംകോട് മൊബൈല്‍ ഷോപ്പിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത് 11 കാരന്റെ വീട്ടില്‍ നിന്ന് നിരന്തരം പണം മോഷണം പോവുന്നത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലില്‍ 11 കാരന് വലിയ റീച്ചാര്‍ജ്ജ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത് .തുടര്‍ന്ന് 11 കാരന്റെ രക്ഷിതാക്കള്‍ മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരനെ മര്‍ദ്ധിക്കുകയും അസഭ്യം പറയുകയും ചെയ്തു.സംഭവം അറിഞ്ഞ് ഷോപ്പിന് മുന്നില്‍ ജനങ്ങള്‍ തടിച്ച് കൂടി .11 കാരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സുഹൃത്തായ മുതിര്‍ന്ന കുട്ടിയാണ് റീച്ചാര്‍ജ്ജ് ചെയ്തിരുന്നത്.റീചാര്‍ജ്ജിന് ആവശ്യമുള്ള പണം വീട്ടില്‍ നിന്ന് മോഷ്ടിച്ച് സുഹൃത്തുക്കളെ ഏല്പിച്ചാണ് വീടിന് സമീപത്തുള്ള മൊബൈല്‍ ഷോപ്പില്‍ നിന്ന് നിരന്തരം റീച്ചാര്‍ജ്ജ് ചെയ്തത് .10 ഉം 15 പേര് ഒരുമിച്ചാണ് വലിയ തുകക്ക് റീചാര്‍ജ്ജ് ചെയ്യുന്നതെന്നും മൊബൈലില്‍ ഗെയിം കളിക്കാനായിരുന്നു റീച്ചാര്‍ജ്ജ് ചെയ്യുന്നതെന്നും മറ്റു കുട്ടികളും ചേര്‍ന്നാണ് ഓണ്‍ലൈന്‍ ഗെം കളിച്ചിരുന്നതെന്നുമാണ് ഷോപ്പിലെ ജീവനക്കാരനോട് ഇവര്‍ പറഞ്ഞിരുന്നത് . വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബഹളം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ ചങ്ങരംകുളം സി.ഐ സജീവ് , എസ്.ഐ ആന്റോ , വിജയന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണെന്നും വീട്ടുകാര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.അമിതമായ തുക വിദ്യാര്‍ത്ഥികള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്ന് മോബൈല്‍ ഷോപ്പ് ജീവനക്കാര്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട് .
