മലപ്പുറം: തിരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് സാധ്യതയേറി.മണ്ഡലത്തിലെ ദുരിതംനേരിട്ടറിഞ്ഞ ഗഫൂര്‍ പി.ലില്ലീസിന് ഇത്തവണ വിജയിക്കാനുള്ള സാധ്യതയുള്ളതായാണ് അവസാനവട്ട സൂചനകള്‍. മണ്ഡലത്തിലെ അടിത്തട്ടുകളില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമുള്ളതായും നിഷ്പക്ഷ വോട്ടര്‍മാര്‍ എല്‍.ഡി.എഫിന് അനുകൂലമായി പ്രതികരിച്ചതായുമാണ് റിപ്പോര്‍ട്ട്. അതേ സമയം മണ്ഡലത്തിലെ യു.ഡി.എഫ് അനുകൂലികള്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന് വിജയിക്കുമെന്ന ഉറപ്പിനിലയിലാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കിറ്റ്, പെന്ഷന്, എന്‍.ആര്.സി, പിണറായിയുടെ ശക്തമായ നിലപാടുകള്‍ തുടങ്ങിയവയാണ് പരോക്ഷമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഗുണംചെയ്യുന്നത്. ഇതിന് പുറമെ ഗഫൂര്‍ പി.ലില്ലീസിന്റെ സൗമമായ ഇടപെടലുകളും, നിലപാടുകളും വാഗ്ദാനങ്ങളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അബ്ദുള്ളക്കുട്ടിക്ക് ശേഷം വീണ്ടും ഒരു അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു എല്‍.ഡി.എഫ് നേതൃത്വം. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷവും കുടുംബയോഗങ്ങളും റോഡ്ഷോയും നടത്തി നാട്ടുകാരുടെ മനംകവര്‍ന്നുകൊണ്ടിരിക്കുകയാണ് ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ ഉച്ചവരെ കല്പകഞ്ചേരി, വളവന്നൂര്‍, ആതവനാട്, തിരുന്നാവായ, തരൂര്‍ ഈസ്റ്റ് ഭാഗങ്ങളില്‍ വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും, യുവാക്കളും അണിനിരന്ന കുടുംബയോഗങ്ങളില്‍ നാട്ടുകാരുടെ ഓരോ പ്രശ്നങ്ങളും കേട്ടറിഞ്ഞ് ഓരോന്നിരും ആവശ്യമാകുന്ന സഹായങ്ങള്‍ ഉറപ്പുനല്‍കിയാണു സ്ഥാനാര്‍ഥി മടങ്ങിയത്.
മൂന്‍കാലങ്ങളില്‍ തങ്ങളുടെ പരാതികള്‍വരെ കേള്‍ക്കാന്‍ വിജയിച്ചുപോകുന്ന നേതാക്കള്‍ തെയ്യാറായിരുന്നില്ലെന്നും ഗഫൂര്‍ പി.ലില്ലീസില്‍ തങ്ങള്‍ക്കു പ്രതീക്ഷയുണ്ടെന്നും കുടുംബയോഗങ്ങളിലെത്തിയ പ്രായമുള്ള സ്ത്രീകള്‍ പറഞ്ഞു. തുടര്‍ന്ന് മൂന്നു മണിക്ക് റോഡ് ഷോ ആരംഭിച്ചു. പാറമ്മല്‍, കടുങ്ങാത്ത്കുണ്ട്, മേലങ്ങാടി, തൊട്ടായി, കല്ലിങ്ങല്‍, ദാമോദരന്പടി, പുത്തനത്താണി, വെട്ടിച്ചിറ, കരിപ്പോള്, കഞ്ഞിപ്പുര, ചോറ്റൂര്‍, മാട്ടമ്മല്‍, യതീംഖാന, കാട്ടാംകുന്ന്, ബാവപ്പടി, ചേരുലാല്‍, പട്ടര്‍നടക്കാവ്, കുന്നുംപുറം, തിരുന്നാവായ, കോടകല്ല് പിന്നീട്ട് കാരത്തൂരില്‍ സമാപിച്ചു.
റോഡ്ഷോയില്‍ നൂറുകണക്കിനുപേരാണ് ആവേശത്തോടെ പങ്കെടുത്തത്. ജനങ്ങള്‍ തന്നില്‍ അര്പ്പച്ച വിശ്വാസം പതിന്മടങ്ങായി തിരിച്ചു നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തന്നെ വിജയിപ്പിച്ചുകഴിഞ്ഞ തിരൂരില്‍ വികസന വിപ്ലവം തന്നെ എത്തിക്കുമെന്നും ഗഫൂര്‍ പി.ലില്ലീസ് പറഞ്ഞു.
