മലപ്പുറത്ത്‌ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

Breaking News

മലപ്പുറം പന്തല്ലൂർ മില്ലിൻപടിയിൽ കുളിക്കാനായി കടലുണ്ടി പുഴയിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട് നാലുപെണ്കുട്ടികളിൽ മൂന്ന്പേർ മുങ്ങി മരിച്ചു.ഒരാളെ രക്ഷപെടുത്തി.

പന്തല്ലൂര്‍ തോട്ടാശ്ശേരി കൊണ്ടോട്ടിവീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹൂസൈന്റെ സഹോദരന്‍ തോട്ടാശ്ശേരി അബ്ദുറഹിമാന്‍ ലത്വീഫിയുടെ മകള്‍ ഫാത്തിമ ഫിദ (13) നെല്ലിക്കുത്ത് വെള്ളുവങ്ങാട് കൊണ്ടോട്ടിവീട്ടീല്‍ അന്‍വറിന്റെ മകള്‍ ഫസ്മിയ ഷെറിന്‍ (16) എന്നിവരാണ് മരിച്ചത്.


ഉച്ചക്ക് 12.30 ഓടെ കടലുണ്ടിപുഴയിൽ എട്ടംഗസംഗം കുളിക്കാനിറങ്ങിയത്.പുഴയിലിറങ്ങിയ നാലുപേർ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു .ബഹളം കേട്ടയുടൻ നാട്ടുകാർ എത്തി പന്തല്ലൂര്‍ പാലിയംകുന്നത്ത് അബ്ദുള്ളക്കുട്ടിയുടെ മകള്‍ അന്‍ഷിദ (11)യെ രക്ഷപ്പെടുത്തി.
മരിച്ച ഫാത്തിമ ഇഫ്റത്തിന്റെ മാതാവ് സീനത്ത്. സഹോദരങ്ങള്‍ : ഹുദാപര്‍വ്വീന്‍, അഫ്ത്താബ്, ഷഹദിയ. ഫസീലയാണ് മരിച്ച ഫാത്തിമ ഫിദയുടെ മാതാവ്. സഹോദരങ്ങള്‍ : ഫാത്തിമ ഹിബ, ചിസ്ത്തി, ഫാത്തിഹ്.
പാണ്ടിക്കാട് സി ഐ അമൃതരംഗന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അബ്ദുല്‍ സലാം, സി പി രാധാകൃഷ്ണന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹങ്ങള്‍ ഇന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നൽകും