താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന പോസിനെ കുറിച്ച് സാനിയാ മിര്‍സ. ഭയം മൂലം നേരത്തെ മാറ്റി
വെച്ച് പിന്നീട് ചെയ്ത ആ ചിത്രം കാണ

Breaking India Sports

താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന പോസിനെ കുറിച്ച് സാനിയാ മിര്‍സ. ഭയം മൂലം നേരത്തെ മാറ്റി
വെച്ച് പിന്നീട് ചെയ്ത ആ ചിത്രം കാണാം..

താന്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത്. പിന്നീട് ഭയം മൂലം മാറ്റിവെച്ച കാര്യവുമായിരുന്നു. തന്റെ അനുഭവക്കുറിപ്പ് പങ്കുവെക്കുകയാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ.
തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമുള്ള രൂപമാറ്റത്തില്‍ ആരാധകര്‍ തന്നെ അന്തം വിട്ടിരുന്നു. നന്നായി തടിച്ചിരിക്കുന്ന സാനിയ മിര്‍സയെയായിരുന്നു ആ കാലയളവില്‍ കാണാന്‍ സാധിച്ചത്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ സാനിയ ആരാധകരെ ഞെട്ടിച്ചിരുന്നു. ചിട്ടയായ പരിശീലനം കൊണ്ട് സാനിയ തടി അനായാസം കുറച്ചിരുന്നു.

കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാനിയ ജിമ്മിലെത്തിയിരുന്നു. ഇസ്ഹാന്‍ ജനിച്ചതിന് ശേഷം ആദ്യമായാണ് ജിമ്മിലെത്തുന്നതെന്ന് പറഞ്ഞാണ് അന്നത്തെ തന്റെ ചിത്രം സാനിയ പങ്കുവെച്ചത്. തടി കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഓരോ ദിവസവും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കൊറോണക്കാലത്തും ഫിറ്റ്നെസ് വിട്ട് കളിക്കാന്‍ സാനിയ തയ്യാറല്ല. സാനിയയുടെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ഹാന്‍ഡ്സ്റ്റാന്‍ഡ് ചെയ്തുനില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന യോഗാ പോസ് ആണിതെന്നും ഭയം മൂലം ചെയ്യാതിരിക്കുകയായിരുന്നുവെന്നും സാനിയ പറയുന്നു. ” ജീവിതത്തില്‍ എപ്പോഴും ഹാന്‍ഡ്സ്റ്റാന്‍ഡ് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മറ്റെന്തിനേക്കാളും ഭയമായിരുന്നു. ലോക്ഡൗണ്‍ കാലത്താണ് ഞാന്‍ യോഗയിലേക്കു തിരിഞ്ഞത്. ഉത്കണ്ഠയില്‍ നിന്നു മുക്തമായി ശാന്തമാകാനും മെയ് വഴക്കത്തിനും ശ്വാസോഛ്വാസം നിയന്ത്രിക്കാനും ക്ഷമയ്ക്കുമൊക്കെ അതെന്നെ സഹായിച്ചു. സഹായത്തോടെ ഹാന്‍ഡ്സ്റ്റാന്‍ഡ് ചെയ്ത രണ്ടാമത്തെ ശ്രമമാണിത്. ഹാന്‍ഡ്സ്റ്റാന്‍ഡ് സാധ്യമാക്കിത്തന്നതിനും അതിലെ ടെക്നിക്കുകള്‍ പറഞ്ഞുതന്നതിനും ട്രെയിനര്‍ക്ക് നന്ദി” സാനിയ കുറിച്ചു.

ഹാന്‍ഡ്സ്റ്റാന്‍ഡ് ചെയ്തുനില്‍ക്കുന്ന സാനിമ മിര്‍സ

കയ്യില്‍ ബലം കൊടുത്ത് കാല്‍ മുകളിലേക്ക് തലകീഴായി നില്‍ക്കുന്ന രീതിയാണിത്. പുറകില്‍ വാതിലില്‍ താങ്ങ് കൊടുത്ത് ശരീരഭാരം ബാലന്‍സ് ചെയ്താണ് സാനിയ ഹാന്‍ഡ്സ്റ്റാന്‍ഡ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *