മലയാള സിനിമയിലെ ഒരു
സൂപ്പര്‍ സ്റ്റാര്‍ സിനിമസെറ്റില്‍
കാണിച്ചത് വലിയ
കോപ്രാട്ടിത്തരങ്ങള്‍:
പാര്‍വതി തിരുവോത്ത്

Breaking Entertainment

കൊച്ചി: താന്‍ആരുടെയും ശിങ്കിടിയായി നില്‍ക്കാറില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. സത്യം പറയുന്നത് കൊണ്ടാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നത്. തന്റെ സ്വീകാര്യതയ്ക്ക് വേണ്ടി ആരുടെ മുന്നിലും താഴ്ന്നുകൊടുക്കാറില്ല. എടുത്ത നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ ഇതുവരെ നിലപാട് ഇല്ലാതെ നിന്നത് കൊണ്ട് ഗുണം കിട്ടിയവര്‍ക്ക് അതൊരു ഭീഷണിയായിട്ട് തോന്നിയേക്കാമെന്നും പാര്‍വതി പറയുന്നു. മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാര്‍വതി വ്യക്തമാക്കുന്നു.

പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്സ് ആര്‍ട്ടിസ്റ്റ് ആണെന്നത് അടക്കമുളള സമാനതകള്‍ ചൂണ്ടിക്കാട്ടിയും രണ്ടുപേര്‍ക്കും അല്‍പ്പം വട്ടുണ്ട് എന്നൊക്കെയുളള ചോദ്യത്തിനാണ് പാര്‍വതി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് പറയുന്നത്. വട്ടെന്ന വാക്കും അങ്ങനെ ലൂസായി ഉപയോഗിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു. നിങ്ങള്‍ എന്തിനെയാണ് സാധാരണം എന്നുവിളിക്കുന്നത്. ഞാന്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊളളും. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങള്‍ക്ക് വിരിഞ്ഞിരിക്കാന്‍ പറ്റില്ല. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. സ്ത്രീകള്‍ അവരുടെ ഇടങ്ങളില്‍ സന്തുഷ്ടരും സ്വതന്ത്രരുമായി പെരുമാറുമ്പോഴും ആവശ്യങ്ങള്‍ തുറന്ന് പറയുമ്പോഴും അതിനെ വട്ടെന്ന് വിളിക്കുക എന്നുളളത് സിനിമ ഇന്‍ഡസ്ട്രിയിലും ജേണലിസ്റ്റുകളുടെ ഇടയിലുമുളള രീതിയാണ്.

ലോക്ഡൗണ്‍ കാലത്തും ഏറ്റവും കൂടിയത് ഗാര്‍ഹിക പീഡനങ്ങളും കുട്ടികള്‍ക്കെതിരായ പീഡനങ്ങളുമാണ്. ഇറ്റ് ഷുഡിന്റ് ടേക്ക് എ ഫക്കിങ് പാന്‍ഡെമിക് ഫോര്‍ പീപ്പിള്‍ ടു ബിഹേവ്. അതുകൊണ്ട് പോലും നിര്‍ത്തില്ല. നമ്മുടെ ദേഹം ആരുടെയും സ്വത്തല്ല. അതില്‍ സമ്മതമില്ലാതെ തൊടാനുളള അവകാശം ആര്‍ക്കും ഇല്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി പാര്‍വതി പറയുന്നു. അങ്ങനെ ഒന്ന് പിച്ചിയും തോണ്ടിയും കടന്നുപോകുമ്പോള്‍ നമ്മളില്‍ ഉണ്ടാവുന്ന ഭയം വേറെ ലെവലാണ്. അത് ഒരിക്കലും വിട്ടുപോകാത്ത ഭയമാണ്. ആരും അത് അനുഭവിക്കാന്‍ അര്‍ഹരല്ല. എന്റെ മുന്നില്‍വെച്ച് സെക്സിസ്റ്റായ ഒരു തമാശ പറഞ്ഞാല്‍ മൂഡ് മോശമാക്കണ്ട എന്നുവിചാരിച്ച് പണ്ടൊക്കെ ഞാനും കൂടി ചിരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ വേണമെന്ന് വെച്ചാലും എന്റെ മുഖത്ത് ചിരി വരില്ല. കാണുന്നവര്‍ക്ക് അത് ഓക്വേഡായി തോന്നിയേക്കാം. തോന്നട്ടെ, ആ തോന്നലിന് അവര്‍ അര്‍ഹരാണ്. കാരണം അവര്‍ തെറ്റായ ഒരു കാര്യത്തിന് ഒപ്പം നില്‍ക്കുന്നവരാണ്. സൗഹൃദങ്ങളില്‍ ഇതൊക്കെ പിരിമുറുക്കം ഉണ്ടാക്കുമെന്നും പാര്‍വതി വ്യക്തമാക്കി. മലയാള മനോരമ വാര്‍ഷികപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *