കടലില്‍ കുറ്റന്‍ തിമിംഗലത്തിന്റെ പുറത്തിരുന്ന് യുവാവിന്റെ സാഹസിക യാത്ര കാണാം. യാമ്പു കടല്‍ തീരത്താണ് സംഭവം

Breaking Food & Travel International Pravasi

കോഴിക്കോട്: കടലില്‍ കുറ്റന്‍ തിമിംഗലത്തിന്റെ പുറത്തിരുന്ന് യുവാവിന്റെ സാഹസിക യാത്ര. യാമ്പു കടല്‍ തീരത്താണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് ബോട്ടിനു സമീപമെത്തിയ തിമിംഗലത്തിന്റെ പുറത്ത് ചാടിക്കയറിയത്. ഇത്തരത്തില്‍പ്പെട്ട ഏതാനും കൂറ്റന്‍ മല്‍സ്യങ്ങള്‍ സംഘത്തിന്റെ ബോട്ടിനു സമീപം കറങ്ങുന്നതിനിടെയാണ് സൗദി യുവാവ് ആബിദീഹ് തിമിംഗലത്തിനു പുറത്ത് ചാടിക്കയറിയത്. കൂറ്റന്‍ തിമിംഗലത്തിന്റെ പുറത്ത് യാത്ര ചെയ്യുന്ന യുവാവിന്റെ വീഡിയൊസോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

എന്നാല്‍ യുവാവിന് കയറാന്‍ നിന്ന് കൊടുക്കുന്ന രീതിയില്‍ തിമിംഗലം യാതൊരു എതിര്‍പ്പും കൂടാതെ നില്‍ക്കുന്നതും കാണാം വീഡിയോയില്‍ വ്യക്തമാണ്. കൂറ്റന്‍ മത്സ്യത്തിന്റെ പുറത്ത് പറ്റിപ്പിടിച്ച് യുവാവ് ഏറെ ദൂരം സഞ്ചരിക്കുന്നതിന്റെയും ബോട്ടിലുള്ളവര്‍ യുവാവിനെ പിന്തുടരുന്നതിന്റെയും ഇവര്‍ പരസ്പരം സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. വളരെ സൗഹൃദപരമായാണ് തിമിംഗലവും യുവാവിനോട് പെരുമാറുന്നത്.

ഭീമാകാരനായ തിമിംഗലവും യുവാവും തമ്മിമിലുള്ള സൗഹൃദം എന്താണെന്ന് ഇപ്പഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഏതായും കാഴ്ച്ചക്കാരുടെ കണ്ണിന് വസന്തമൊരുക്കുന്ന ഈ ദൃശ്യമായി ഈ വീഡിയോമാറിക്കഴിഞ്ഞു.

https://m.facebook.com/story.php?story_fbid=137243434495931&id=124401292446812

https://m.facebook.com/story.php?story_fbid=137243434495931&id=124401292446812

Leave a Reply

Your email address will not be published. Required fields are marked *