സൗദിയുടെ നടപടി മലയാളികള്‍ക്ക് ആശ്വാസമാകുന്നു

Breaking News Pravasi

റിയാദ്: കൂടുതല്‍ മലയാളി പ്രവാസികള്‍ കഴിയുന്ന സൗദിയില്‍ വിദേശ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ ഇളവ് അനുവദിച്ചതോടൊപ്പം തന്നെ കൊവിഡ് പശ്ചാത്തലത്തില്‍
പുറം രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കുള്ള പ്രവേശന നിരോധനത്തിന് ഇളവും വരുത്തി. കൂടുതല്‍ പ്രവാസികളുള്ള കേരളത്തിനും ഏറെ ആശ്വാസകരമായ നടപടിയാണിത്. സഊദി വത്കരണത്തിന്റെ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത് വ്യവസ്ഥയില്‍ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. സഊദി തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം അനുവദിച്ച ഇളവ് ഒക്ടോബര്‍ വരെയാണ് അനുവദിച്ചതെന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത സഊദി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.

നിതാഖാത് വ്യവസ്ഥയില്‍ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാനാവും.
ഒക്ടോബര്‍ വരെ അനുവദിച്ച സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിലെ ഇളവില്‍ ഇളം പച്ച ഗണത്തിലെത്തിയ സ്ഥാപനങ്ങള്‍ക്ക് സ്വദേശികളുടെ എണ്ണത്തില്‍ കുറവ് വരുത്താതെ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുതുതായി എടുക്കുന്ന വിദേശികള്‍ ഉള്‍പ്പെട്ടാലും സ്ഥാപനം ഇളംപച്ച ഗണത്

കൊവിഡ് പശ്ചാത്തലത്തില്‍ പുറം രാജ്യങ്ങളില്‍ നിന്നും സഊദിയിലേക്കുള്ള പ്രവേശന നിരോധനത്തിന് ഇളവ് വരുത്താനും തീരുമാനിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കര മാര്‍ഗ്ഗം സ്‌പോണ്‍സര്‍മാരോട് കൂടെ രാജ്യത്ത് പ്രവേശിക്കാനാണു അനുമതി നല്‍കുന്നത്. സ്വദേശി പൗരന്മാര്‍ക്കും അവരുടെ സഊദികളല്ലാത്ത കുടുംബാംഗങ്ങള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമാണു ഇങ്ങനെ പ്രവേശനാനുമതി ലഭിക്കുക. വിദേശി ഭാര്യമാര്‍ക്കും മക്കള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കുമായാണ് അതിര്‍ത്തികളില്‍ പ്രവേശനം അനുവദിക്കുകയെന്നു സഊദി ജവാസാത്ത് വ്യക്തമാക്കി. ചില മാര്‍ഗ്ഗ നിര്‍ദേശങ്ങളോടെയാണ് പ്രവേശനം അനുവദിക്കുക. കൂടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സ്വദേശികള്‍ ഹാജരാക്കിയിരിക്കണം.

നെഗറ്റീവാണെന്ന് തെളിയിക്കുന്ന 48 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലം കരുതണം, തുടങ്ങിയ കാര്യങ്ങളാണ് പാലിക്കേണ്ടത്. നിലവില്‍ സഊദി-ബഹ്റൈന്‍ അതിര്‍ത്തി പ്രദേശമായ കിംഗ് ഫഹദ് കോസ്വേ, ഖഫ്ജി, ബത്ഹ, റുകഇ എന്നീ നാലു അതിര്‍ത്തികളിലൂടെയാണു സഊദിയിലേക്ക് ഇപ്രകാരം പ്രവേശനം അനുവദിക്കുന്നത്. വൈകാതെ എല്ലാ അതിര്‍ത്തികളും ഇപ്രകാരം തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *