പോണ്‍താരവുമായുള്ള
നിയമയുദ്ധത്തില്‍
യു.എസ് പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപ്
പരാജയപ്പെട്ടു

Breaking International News

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. പോണ്‍താരം സ്റ്റോമി ഡാനിയല്‍സുമായുള്ള നിയമയുദ്ധത്തില്‍ പരാജയപ്പെട്ട ട്രംപ് 33ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും. അമേരിക്കന്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെയുള്ള ട്രംപിനെതിരെയുള്ള ഈ നടപടി വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നിയമ പോരാട്ടത്തില്‍ അവര്‍ ചെലവാക്കിയ തുകയാണു അവര്‍ക്കു നല്‍കേണ്ടത്. കേസില്‍ജയിക്കുന്നയാള്‍ക്ക് ചെലവായ തുക തോല്‍ക്കുന്നയാള്‍ നല്‍കണമെന്നാണ് നിയമം. അതനുസരിച്ച് ട്രംപ് ഇത്രയും തുക നല്‍കേണ്ടി വരും.

എന്നാല്‍ ഇതുവരെ വൈറ്റ് ഹൗസ് ഈ തീരുമാനത്തിനോട് പ്രതികരിച്ചിട്ടില്ല. അമേരിക്കയില്‍ വലിയ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു സ്റ്റോമി ഡാനിയേല്‍സും ട്രംപും ചേര്‍ന്നുള്ളത്. 2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സ്റ്റോമി ഡാനിയേല്‍സ് വെളിപ്പെടുത്തിയിരുന്നു. ഇത് മൂടിവെക്കാന്‍ ട്രംപ് തനിക്ക് പണം തന്നുവെന്നും സ്റ്റോമി പറഞ്ഞു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കൊണ്ടായിരുന്നു ഇത് മൂടിവെക്കാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ട്രംപുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് വിട്ടുപോകാനായിട്ടാണ് സ്റ്റോമി ഡാനിയേല്‍സ് നിയമ പോരാട്ടം തുടങ്ങിയത്.
ട്രംപിന്റെ പേഴ്സണല്‍ സെക്രട്ടറിയായ മൈക്കല്‍ കോഹനുമായിട്ടായിരുന്നു കരാര്‍ ഉണ്ടാക്കിയത്. 130 മില്യണ്‍ ഡോളറും കോഹന്‍ സ്റ്റോമി ഡാനിയേല്‍സിന് നല്‍കിയിരുന്നു.

യുഎസ് തിരഞ്ഞെടുപ്പിന് 11 ദിവസം മുമ്പാണ് ഈ പണം നല്‍കിയത്. എന്നാല്‍ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ കരാര്‍ റദ്ദാക്കുന്നതിനായി സ്റ്റോമി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ സ്റ്റോമി കേസ് ജയിച്ചിട്ടില്ലെന്നും അതുകൊണ്ട് പണം നല്‍കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ അഭിഭാഷകര്‍ പറഞ്ഞത്. എന്നാല്‍ ജഡ്ജ് റോബര്‍ട്ട് ബ്രോഡ്ഫെല്‍റ്റ് ഇതിനെ തള്ളി.നേരത്തെ ട്രംപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും അദ്ദേഹത്തിന് ഈ കരാറിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് ട്രംപിന് സമ്മതിക്കേണ്ടി വന്നിരുന്നു.

കോടതിയില്‍ വലിയ വാദങ്ങളാണ് നടന്നത്. ട്രംപും കരാറിന്റെ ഭാഗമായിരുന്നുവെന്ന് തെളിയിക്കാന്‍ സ്റ്റോമി ഡാനിയല്‍സിന് സാധിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഡേവിഡ് ഡെന്നിസണ്‍ എന്ന പേരിലായിരുന്നു ഈ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ പേരിന് പകരം ഡെന്നിസണ്‍ എന്ന പേര് മൈക്കല്‍ കോഹന്‍ മന:പ്പൂര്‍വം ചേര്‍ത്തതാണെന്ന് തെളിവുകളുണ്ടെന്ന് ജഡ്ജി പറഞ്ഞു. ജയം കൂടി എന്ന് ഇതിന് പിന്നാലെ സ്റ്റോമി ട്വീറ്റ് ചെയ്തു. ട്രംപിനെതിരെ മാനനഷ്ട കേസ് കൂടി സ്റ്റോമി നല്‍കിയിട്ടുണ്ട്. നേരത്തെ ട്രംപുമായുള്ള ബന്ധം മൂടിവെക്കണമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തിയെന്ന് സ്റ്റോമി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇല്ലാക്കഥയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു മാനനഷ്ട കേസ്. ഈ കേസ് ആദ്യം തള്ളിയതാണെങ്കിലും സ്റ്റോമി അപ്പീല്‍ പോയിരിക്കുകയാണ്. 300000 ഡോളറാണ് സ്റ്റോമി ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായും ഈ നടപടി ട്രംപിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *