മാസ്‌കില്ലാതെ പിറന്നാള്‍ ആഘോഷിച്ചു, തന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്

Breaking International Sports

കിങ്റ്റണ്‍: തന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ താരം റഹീം സ്റ്റര്‍ലിങും ക്രിക്കറ്റ് താരം ക്രിസ് ഗെയിലുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.8 തവണ ഒളിംപിക് ചാംപ്യനായ, ലോകത്തിലെ വേഗമേറിയ ഉസൈന്‍ ബോള്‍ട്ട്. ട്വിറ്ററിലൂടയാണ് തനിക്കു രോഗബാധയുണ്ടായ വിവരം ബോള്‍ട്ട് ലോകത്തെ അറിയിച്ചത്.

എല്ലാവര്‍ക്കും ഗുഡ് മോര്‍ണിങ്. എനിക്കു കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു ഞാന്‍ ടെസ്റ്റ് നടത്തിയത്. ഞാന്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഐസൊലേഷനില്‍ പോവുകയും സുഹൃത്തുക്കളില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്യുന്നു. ട്വിറ്റര്‍ വീഡിയോയിലൂടെ ബോള്‍ട്ട് ഇങ്ങനെ പറഞ്ഞു. ആഗസ്റ്റ് 21നായിരുന്നു ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മാസ്‌കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു പിറന്നാള്‍ ആഘോഷമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *