സ്വര്‍ണക്കടത്തിലൂടെ ലാഭിക്കുന്ന കള്ളപ്പണം
തമിഴ്നാട്ടില്‍ ഭുമിവാങ്ങി നിക്ഷേപമാക്കി മാറ്റി സ്വര്‍ണക്കടത്ത് മാഫിയ

Breaking Keralam News

കോഴിക്കോട്: മലബാറിലെ വമ്പന്‍മാരായ സ്വര്‍ണക്കടത്ത് മാഫിയാസംഘങ്ങള്‍ തമിഴ്നാട്ടിലെ തരുനെല്‍വേലി ഉള്‍പ്പെടെയുള്ള മേഖലയില്‍ വാങ്ങിക്കൂട്ടിയത് നൂറ്കണക്കിന് ഏക്കര്‍ഭൂമിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവിടംകേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ചില തീവ്രസംഘടനകള്‍ക്ക് പണംകൈമാറിയതായും സൂചന.
കാല്‍നൂറ്റാണ്ടുമുമ്പു മലബാറില്‍ സജീവമായിരുന്ന സംഘമാണ് ഇത്തരത്തില്‍ സ്വര്‍ണം ഭൂമിയില്‍ നിക്ഷേപിച്ചത്. ഈ സംഘത്തിലെ പലപ്രധാനികളും ഇപ്പോള്‍ സ്വര്‍ണക്കടത്ത്മേഖലയില്‍ സജീവമായുള്ളതായും റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച കളളപ്പണംകൊണ്ട് ബിനാമികളുടേയും ബന്ധുക്കളുടേയും പേരില്‍ തമിഴ്നാട്ടില്‍ തുച്ഛമായ വിലക്കാണ് സംഘങ്ങള്‍ ഭൂമികള്‍വാങ്ങിക്കൂട്ടിയത്. നിലവില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ വേങ്ങര പറമ്പില്‍പടി എടക്കണ്ടന്‍ സൈതലവി എന്ന ബാവ(60) ഉള്‍പ്പെടെയുള്ള സംഘമാണ് കാല്‍നൂറ്റാണ്ടുമുമ്പ് മലബാര്‍മേഖലയില്‍ സജീവമായിരുന്ന സ്വര്‍ണക്കടത്തിന് ചുക്കാന്‍പിടിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വാങ്ങിയ ഭൂമികളൊന്നും സ്വന്തംപേരിലല്ല ഇക്കൂട്ടര്‍ രജിസ്റ്റര്‍ചെയ്തതെന്നും ചിലര്‍ നാട്ടിലെ ചില ബന്ധുക്കളുടേ പേരിലും മറ്റു ചിലര്‍ തമിഴ്നാട്ടിലെ തന്നെ പാവപ്പെട്ട കൃഷിക്കാരുടെ പേരില്‍ അവര്‍പോലും അറിയാതെ രജിസ്ട്രേഷന്‍ നടത്തുകയായിരുന്നുവെന്നുമാണ് തമിഴ്നാട് കേന്ദ്രീകരിച്ചു ലഭിക്കുന്ന വിവരം. വെള്ളംപോലും ലഭിക്കാത്ത പലമേഖലകളിലും തുച്ഛമായ തുകക്കു ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയതോടൊപ്പം തന്നെ വ്യാപകമായി കുഴല്‍കിണറുകള്‍ നിര്‍മിച്ച് വിവിധയിടങ്ങള്‍ കൃഷിയോഗ്യമാക്കി. ശേഷം നാട്ടുകാരെതന്നെ കൃഷിഏല്‍പിച്ച് ലാഭംകൊയ്യുകയായിരുന്നു സ്വര്‍ണക്കടത്തുസംഘങ്ങളുടെ ലക്ഷ്യം. സ്വര്‍ണക്കടത്തിലൂടെ ലാഭിക്കുന്നതുക തമിഴ്നാട്ടില്‍ ഭുമിവാങ്ങി നിക്ഷേപമാക്കി മാറ്റുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം.

എന്നാല്‍ പിന്നീടാണ് വല്ലപ്പോഴും മാത്രം സ്ഥലം സന്ദര്‍ശിച്ച് കൃഷിയുടെ ലാഭംകൈപ്പറ്റുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളെ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകള്‍ നോട്ടമിട്ടതെന്നും പിന്നീട് ഒരു തവണ കൃഷി സ്ഥലത്തുവന്ന മലയാളി സംഘത്തെ തോക്കുചൂണ്ടി തീവ്രവാദ സംഘടകള്‍ ഭീഷണിപ്പെടുത്തിയത്. മാസം നിശ്ചിത തുക തീവ്രവാദ സംഘടനകള്‍ക്ക് കൈമാറിയില്ലെങ്കില്‍ ഇവിടുത്തെ ഭൂമി വില്‍പന നടത്താന്‍പോലും സാധിക്കില്ലെന്നും കൃഷി നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്ന ഭീഷണി. കള്ളപ്പണം ഉപയോഗിച്ചും ബിനാമികളുടേപേരലുംവാങ്ങിയ ഭൂമിയായതിനാല്‍ തന്നെ വിഷയം നിയമപരമായി നേരിടാന്‍ കഴിയാതിരുന്ന സ്വര്‍ണക്കടത്ത് മാഫിയ ഓരോമാസങ്ങളിലും മേല്‍പറഞ്ഞ തീവ്രവാദ സംഘനകള്‍ക്ക് ഓരോമാസവും നിശ്ചിത തുക കൈമാറിയിരുന്നതായി സൂചനകളാണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചത്. പിന്നീട് അന്നത്തെ നാട്ടിലെ ചില പൗരപ്രമുഖരുമായി തീവ്രവാദ സംഘനകളുടെ അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിച്ചതായും വിവരങ്ങളുണ്ട്.

സ്വര്‍ണക്കടത്ത് മാഫിയകളുടെ ഭൂമി ഇടപാടുകളുടേയും ഇവരുടെ സ്വര്‍ണക്കടത്തുകളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കിയ തീവ്രവാദ സംഘടനകള്‍ പിന്നീട് ഇവരുമായി വിലപേശല്‍ നടന്നതായും സൂചനകളുണ്ട്. അതേ സമയം നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എടക്കണ്ടന്‍ സൈതലവി മുന്‍കാലങ്ങളില്‍ പലപ്പോഴും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്. സെയ്തലവിയെ നിരീക്ഷിക്കാന്‍ മാത്രമായി ദിവസങ്ങളോളം കസ്റ്റംസ് അധികൃതര്‍ വേങ്ങരയില്‍ വേശംമാറി തമ്പടിച്ചിരിക്കുകവരെചെയ്തിരുന്നു. സെയ്തലവിയോടൊപ്പം അന്ന് സ്വര്‍ണക്കടത്തില്‍ സജീവമായിരുന്ന പലരും നിലവില്‍സ്വര്‍ണക്കടത്ത് മേഖലയിലില്ലെന്ന പറയപ്പെടുന്നത്.

പിന്നീട് വന്ന ചില കേസുകളില്‍ പഴയകാല സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തെറ്റിപ്പിരിഞ്ഞുവെന്നും ഭൂമികള്‍ പലതും മറിച്ചു വില്‍പന നടത്തിയെന്നുമാണു വിവരം. എന്നാല്‍ നിലവില്‍ അറസ്റ്റിലായ സെയ്തലവി പിന്നീടാണ് തബ്ലീഹ് ആശയക്കാരനായി മാറിയത്. മാസങ്ങള്‍ക്കു മുമ്പ് ഒരു ബിസിനസ്സ് ആവശ്യാര്‍ഥം 10ലക്ഷംരൂപ ആര്‍ക്കെങ്കിലും മുടക്കാന്‍ താല്‍പര്യമുണ്ടോയെന്ന സെയ്തലവി നാട്ടില്‍ അന്വേഷണം നടത്തിയതായും വിവരങ്ങളുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ഒരുകോടിക്കു മുകളില്‍ നിക്ഷേപിം നടത്തിയ കേസിനാണ് സെയ്തലവിലെ അറസ്റ്റ് ചെയ്തത്.സെയ്തലവിക്ക് വേങ്ങര മണ്ണില്‍പിലാക്കലിലും ഒന്നരഏക്കര്‍ ഭൂമി അടുത്തിടെ വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *