മലപ്പുറത്തെ 110കാരി പാത്തു കോവിഡിനെ പ്രതിരോധിച്ചത് ഇങ്ങിനെ…

Breaking Health Keralam News

മലപ്പുറം: പ്രായംകൂടിയവര്‍ക്കു ഏറെ ദോഷകരമായി ബാധിക്കുന്ന കോവിഡില്‍നിന്നും മലപ്പുറത്തെ 110വയസ്സുകാരി പാത്തു വിമുക്തിനേടി. സംസ്ഥാനത്ത് കോവിഡ് വിമുക്തി നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി പാത്തുമാറി. പ്രതിരോധ ശേഷി കുറവുള്ളവരും പ്രായമുള്ളവരും, കുട്ടികള്‍ക്കുമാണ് കോവിഡ് വേഗത്തില്‍ പടരാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് പാത്തുവിനും മക്കള്‍ വഴി സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.

പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതുതന്നെയാണ് രോഗത്തെ പമ്പകടത്താനായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഒരു പൊന്‍തൂവല്‍ കൂടിയായി ഇതുമാറി. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസ്സുകാരിയായ പാത്തു ഇന്നാണ് കോവിഡ് മുക്തയായി മാറി തിരിച്ചുവീട്ടിലേക്ക് മടങ്ങിയത്.

മലപ്പുറം രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പി.ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സല്‍, ആര്‍.എം.ഒമാരായ ഡോ. ജലീല്‍, ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പാത്തുവിനെ വീട്ടിലേക്ക് യാത്രയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *