ലക്ഷത്തിലൊരാള്‍ക്ക്
ബാധിക്കുന്ന ഫിസിയോളജിക്
അനീമിയ എന്ന അപൂര്‍വ രോഗം
അഞ്ചുമാസം പ്രായമുള്ളകുഞ്ഞിന്

Breaking Keralam News

മലപ്പുറം: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ലക്ഷത്തിലൊരാള്‍ക്ക് ബാധിക്കുന്ന ഫിസിയോളജിക് അനീമിയ എന്ന അപൂര്‍വ രോഗം. മജ്ജ മാറ്റിവച്ചാല്‍ മാത്രമേ രോഗം പൂര്‍ണമായും മാറുകയൊള്ളൂ. 25 ലക്ഷം രൂപയിലേറെ ചെലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. ഇതിനോടകം നിരവധി സന്നദ്ധ സേവന സംഘടനകളും, സൗഹൃദക്കൂട്ടായ്മകളും നീരവിന്റെ ചികിത്സക്കായി ധനശേഖരണം നടത്തിയിട്ടുണ്ട്. പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ശരീരത്തില്‍ രക്തത്തിലെ അളവ് കുറവായിരുന്നു. അന്നുമുതല്‍ തന്നെ രക്തം കയറ്റിയിരുന്നു. മൂന്നാഴ്ച കൂടുമ്പോള്‍ രക്ത പരിശോധന നടത്തി കുറവാണെങ്കില്‍ രക്തം കയറ്റാറുണ്ട്. നിലവില്‍ ആറിലേറെ തവണ കുഞ്ഞ് രക്തം സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പ്രതിസന്ധിയിലായ കുഞ്ഞിന്റെ ചികിത്സക്കായി 15 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കും നന്ദി പറഞ്ഞാല്‍ തീരില്ലെന്ന് കെ പുരം കുണ്ടുങ്ങല്‍ സ്വദേശിപട്ടയത്ത് നിധീഷ് പറയുന്നു. നിധീഷയുടെ അഞ്ചുമാസം പ്രായമുള്ള മകന്‍ നീരവിന്റെ ചികിത്സയ്ക്കായി സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ നടപ്പാക്കുന്ന വീകെയര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് 15 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. മജ്ജ മാറ്റിവച്ചാല്‍ മാത്രമേ രോഗം പൂര്‍ണമായും മാറുകയൊള്ളൂ. 25 ലക്ഷം രൂപയിലേറെ ചെലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. ഇതിനോടകം നിരവധി സന്നദ്ധ സേവന സംഘടനകളും, സൗഹൃദക്കൂട്ടായ്മകളും നീരവിന്റെ ചികിത്സക്കായി ധനശേഖരണം നടത്തിയിട്ടുണ്ട്.

നീരവിന് നല്‍കാനായി നിധീഷിന്റെയും, ഭാര്യയുടേയും മജ്ജ പരിശോധിച്ചപ്പോള്‍ ഭാഗികമായി മാത്രമേ ചേരുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെ പുതിയ ദാതാവിനെ കണ്ടെത്തിയതായി നിധീഷ് പറഞ്ഞു. ശരീരത്തിലെ രക്തക്കുറവ് തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ബാംഗ്ലൂരില്‍ വെച്ച് രക്തപരിശോധന നടത്തിയിരുന്നു. അതിലാണ് രോഗം തിരിച്ചറിയാനായത്. തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാന്‍ ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ശിശുരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ചികിത്സാ ചിലവ് കൂടുതലാണെന്നതിനാല്‍ സര്‍ക്കാര്‍ സഹായം തേടാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വി അബ്ദുറഹ്മാന്‍ എംഎല്‍എയെയും, പ്രദേശത്തെ സിപിഐ എം നേതാക്കളെയും വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ ചികിത്സാ വിവരങ്ങള്‍ മന്ത്രി കെ കെ ശൈലജ ടീച്ചറെ അറിയിച്ചു. തുടര്‍ന്ന് വി കെയര്‍ പദ്ധതിയിലൂടെ ചികിത്സാസഹായം അനുവദിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കുഞ്ഞിനെ തിങ്കളാഴ്ച അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു പോകും. നാട്ടുകാര്‍ ചേര്‍ന്നാണ് ഇതിനുള്ള സഹായങ്ങള്‍ നല്‍കുന്നത് അപ്പോളോ ആശുപത്രിയിലെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാകുമെന്ന പ്രതീക്ഷയിലാണ് നീരവിന്റെ കുടുംബവും നാട്ടുകാരും .

Leave a Reply

Your email address will not be published. Required fields are marked *