അബുദാബി: അബൂദാബിയില്‍വെച്ച് മലയാളി പ്രവാസികളുടെ 10മാസം പ്രായമായ കുഞ്ഞ്
പഴം തൊണ്ടയില്‍കുരുങ്ങി മരിച്ചു. പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സം മൂലം മരിച്ചു. കളരിക്കല്‍ സ്വദേശി താഴത്ത് അനൂപിന്റെയും നെച്ചൂര്‍ ചക്കാലക്കല്‍ നീതു സി ജോയിയുടെയും ഏകമകനായ അഡോണ്‍ സൂസന് അനൂപാണ് മരിച്ചത്.
അബുദാബിയില്‍ മെഷീന് ഓപ്പറേറ്ററായി ജോലി നോക്കുകയാണ് അനൂപ്. ഭാര്യ നീതു നഴ്സാണ്. അഡോണിനെ ഡേ കെയര്‍ സെന്ററില്‍ ഏല്‍പ്പിച്ചാണ് ഇരുവരും ജോലിക്കു പോയിരുന്നത്.
ഇവിടെ നിന്ന് ഉച്ചഭക്ഷണത്തിനൊപ്പം നല്കിയ പഴം തൊണ്ടയില്‍ കുടുങ്ങിയതാണ് ശ്വാസതടസ്സമുണ്ടാകാന്‍ കാരണമായതെന്നാണ് പ്രഥമിക നിഗമനം. ശ്വാസതടസ്സമുണ്ടായ ഉടന്‍ നീതു ജോലി ചെയ്യുന്ന അല്‍ അഹലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു.
