ദുബൈ: ദുബയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന 23 വയസ്സുകാരനായ പ്രവാസി യുവാവ് തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന യുവതിയെ പീഡിപ്പിക്കാന്ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ പ്രവാസി യുവാവിനെതിരേ കേസ്. ദുബയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 23 വയസ്സുള്ള ഏഷ്യക്കാരനാണ് കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നത്.
യുവതി കുളിമുറിയിലുള്ള സമയത്ത് യുവാവ് ഒളിച്ചുകയറിയതായി പബ്ലിക് പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു. സന്ദര്‍ശന വിസയിലുള്ള 22 കാരിയായ യൂറോപ്യന്‍ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. മെയ് 19 ന് രാത്രി 11.30നായിയിരുന്നു സംഭവം. യുവതിയുടെ കാമുകന് സംഭവ സമയത്ത് എത്തിയതിനാലാണ് പ്രതിക്ക് പിന്തിരിയേണ്ടി വന്നതെന്നും പറഞ്ഞു. ദുബയിലെ അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായത്. അടുത്ത വാദംകേള്‍ക്കല്‍ ഈ മാസം 15ന് നടക്കും.
