തൊഴുത്തിന് മുകളില്‍ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

Breaking Keralam News

മലപ്പുറം: മലപ്പുറം എടപ്പാളില്‍ വീടിന് സമീപത്തെ തൊഴുത്തിന് മുകളില്‍ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എടപ്പാള്‍ ഹെയര്‍സെക്കന്ററി സ്‌കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി (55) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.വൈക്കോലിന് തീപിടിച്ചത് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘവും ചേര്‍ന്ന് തീ കെടുത്തി അകത്ത് പ്രവേശിച്ചപ്പോഴാണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.വൈക്കോല്‍ നനയാതിരിക്കാനായി മുകളിലായ താര്‍പ്പായ ഷീറ്റും വലിച്ചുകെട്ടിയിരുന്നു. എന്നാല്‍ ഷീറ്റും തൊഴുത്തും വൈക്കോലുകള്‍ക്കൊപ്പം പൂര്‍ണമായി കത്തി നശിച്ചു. തീപടര്‍ന്നതോടെ അരുന്ധതിയുടെ വാവിട്ടുള്ള നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും ആദ്യം എന്തുചെയ്യണമെന്നറിയാതെ അമ്പരന്നെങ്കിലും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് സംഘം അകത്തുപ്രവേശിച്ചുനോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്. അരുന്ധതിയുടെ മക്കള്‍:ദിവ്യ,വിദ്യ,നവ്യ,വിഷ്ണു .മരുമക്കള്‍: ശ്രീജേഷ്, സജീഷ് , സനൂപ്

Leave a Reply

Your email address will not be published. Required fields are marked *