സ്‌കൂള്‍ ബസില്‍ സഹപാഠി വെന്ത്മരിച്ചത് കണ്ട എട്ടാംക്ലാസുകാരന്‍ കണ്ടുപിടിച്ചത്
ബസുകളിലെ അപകടങ്ങള്‍ക്ക് തടയിടാനുള്ള സ്മാര്‍ട് സിസ്റ്റം

Breaking Keralam

തൃശൂര്‍: തന്റെ സഹപാഠി സ്‌കൂള്‍ ബസിനകത്ത്‌വെച്ചു തീ പിടിച്ച് വെന്തുമരിച്ച രംഗം ഇപ്പോഴും ഈ എട്ടാംക്ലാസുകാരന്റെ മനസ്സില്‍നിന്നും മായുന്നില്ല. ഇനി ഇത്തരമൊരു അപകടം മറ്റു സുഹൃത്തുക്കള്‍ക്കൊന്നും ഉണ്ടാകാന്‍ പാടില്ലെന്നും ഇതിന് തടയിടാന്‍ എന്തുചെയ്യുമെന്ന ചിന്തയില്‍നിന്നാണ് തൃശൂര്‍ സ്വദേശിയായ സബീല്‍ എന്ന എട്ടാംക്ലാസുകാരന്‍ ‘സ്മാര്‍ട് സിസ്റ്റം’ കണ്ടുപിടിച്ചത്. സ്വന്തംപേരില്‍തന്നെയാണ് ഈ മിടുക്കന്‍ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. സ്മാര്‍ട് സിസ്റ്റം സ്‌കൂള്‍ ബസുകളില്‍ ഘടിപ്പിച്ചാല്‍ ബസ് അധികൃതരുടെ അശ്രദ്ധമൂലം ഒരു കുട്ടിക്കും ജീവന്‍ നഷ്ടമാകില്ലെന്നാണ് സബീലിന്റെ ഭാഷ്യം.
തന്റെ സമപ്രായക്കാര്‍ മൊബൈലില്‍ ഗെയിംമുംകളിച്ച് നടക്കുമ്പോള്‍ സബീലെന്ന പതിമൂന്നുകാരന്‍ ഇലക്ട്രോണിക്‌സ് ലോകത്ത് കണ്ടുപിടിത്തങ്ങള്‍ക്കിടയിലാണ്.ബസ് അധികൃതരുടെ അശ്രദ്ധമൂലം കഴിഞ്ഞ വര്‍ഷം ജൂണില്‍ സഹപാഠിക്കുണ്ടായ ദാരുണ മരണമാണ് ഈ എട്ടാംക്ലാസുകാരന് സബീല്‍സ് സ്മാര്‍ട്ട് വിജിലന്റ് സിസ്റ്റം കണ്ടുപിടിക്കാന്‍ പ്രചോദനമായത്. ബസില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി ബാക്കിയായാല്‍ ഉപകരണം പോലീസിലേക്കും, സ്‌കൂള്‍ അധികൃതരിലേക്കും വിവരമെത്തിക്കും, ഒപ്പം വാതിലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തും ഭാവിയില്‍ സ്‌കൂള്‍ ബസ്സില്‍ നടക്കുന്ന എല്ലാ ശിശുമരണങ്ങളും തടയാന്‍ തന്റെ കണ്ടുപിടുത്തം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ത്ഥി.ഒരു കുഞ്ഞന്‍ കളിപ്പാട്ടത്തിനകത്താണ് സബീലിന്റെ ഈ പരീക്ഷണങ്ങളെല്ലാം. സ്മാര്‍ട്ട് ഉപകരണം ദുബായ് ആര്‍ടിഎയ്ക്കു മുന്നില്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. അഭിനന്ദനങ്ങള്‍ക്കു പുറമെ വിശദമായ പഠനങ്ങള്‍ക്കു ശേഷം വൈകാതെ തന്നെ ഈ ഉപകരണം സ്‌കൂള്‍ ബസ് റെഗുലേറ്ററി സിസ്റ്റത്തിന്റെ ഭാഗമാക്കുമെന്ന ഉറപ്പും നല്‍കിയാണ് കുട്ടി ശാസ്ത്രജ്ഞനെ അധികാരികള്‍ തിരിച്ചയച്ചത്.
തൃശ്ശൂര്‍ സ്വദേശികളായ ബഷീര്‍ മൊയ്ദീന്‍ സബീദ ദമ്പതികളുടെ ഇളയമകന്‍ ദുബായി ന്യൂ ഇന്ത്യന്‍ മോഡല്‍സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഓണ്‍ലൈന്‍ ക്ലാസുകഴിഞ്ഞാല്‍ സബീല്‍ നേരെ പണിപ്പുരയിലേക്ക് കടക്കും. സോളാര്‍ കാര്‍. ഫാന്‍ തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങള്‍ ചെറിയപ്രായത്തിനിടയില്‍ സബില്‍ നടത്തിയിരുന്നു. സ്‌കൂള്‍ അധികൃതരും ബന്ധുക്കളും സബീലിന്റെ കണ്ടുപിടുത്തത്തില്‍ ഏറെ സന്തോഷവാനാണ്.

Leave a Reply

Your email address will not be published. Required fields are marked *