മലപ്പുറത്ത് ഒരു കോവിഡ് മരണംകൂടി

Breaking Keralam Local News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി. ചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനാണ് (63) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 19 ആയി.പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്ന അബ്ദുല്‍ റഹ്മാനെ
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെതുടര്‍ന്നാണ് ഓഗസ്റ്റ് ആറിന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. പനിയും ചുമയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുമുണ്ടായിരുന്ന രോഗിയെ അന്ന് തന്നെ ജനറല്‍ ഐസിയുവിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കി ആരോഗ്യ നില മെച്ചപ്പെടുത്തി.തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ്, നല്‍കി. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായി രോഗിയുടെ നില വഷളാവുകയും ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 10 തിങ്കള്‍ 2.45ന് രോഗി മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *