താലികെട്ടിയ ശേഷം ദമ്പതികള്‍ നേരെ വന്നത് ബി.ജെ.പിയുടെ ഉപവാസ വേദിയിലേക്ക്

Breaking Keralam Politics

മലപ്പുറം: താലികെട്ടിയ ശേഷം ദമ്പതികള്‍ നേരെ വന്നത് ബി.ജെ.പിയുടെ ഉപവാസ വേദിയിലേക്ക്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരവേദിയിലേക്കാണ് നവദമ്പദികളായ മൊറയൂര്‍ കോലാര്‍ വിട്ടില്‍ നാരായണന്റെ മകന്‍ വിനോദും അമരമ്പലം കോഴിത്തറ വിജയന്റെ മകളായ ശ്യാമിലിയും എത്തിയത്.

ഉപവാസമനുഷ്ടിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്തിനെ ഇരുവരും ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.നാരായണന്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് കല്ലംമുക്ക്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് കെ.ടി .അനില്‍കുമാര്‍, ഷീബ ഉണ്ണികൃഷ്ണന്‍, അജി തോമസ് എന്നിവര്‍ ചേര്‍ന്ന് നവദമ്പദികളെ സ്വീകരിച്ചു
അതേ സമയം ജി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ഉപവാസ സമരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭരണത്തെയും സി.പിഎം നേതൃത്വത്തെയും മാഫിയകളാണ് നിയന്ത്രിക്കുന്നതെന്ന് സി. കൃഷ്ണകുമാര്‍ ആരോപിച്ചു.സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്നത് സ്വര്‍ണ്ണക്കടത്ത് മാഫിയയാണെങ്കില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിദേശീയ സമിതി അംഗം പി.ടി. ആലിഹാജി, മേഖലാ പ്രസിഡന്റ് വി.
.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രന്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.നാരായണന്‍, ഗീതാ മാധവന്‍, ബാദുഷ തങ്ങള്‍, ഓ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍,.രശ്മില്‍ നാഥ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായില്‍,

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി അജി തോമസ്, , പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസി.എ.പി ഉണ്ണി, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.സി ശങ്കരന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.സി.നാരായണന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, ജന. സെക്രട്ടറി വസന്ത അങ്ങാടിപ്പുറം, ബി ജെ.പി ജില്ലാ ഭാരവാഹികളായ രാജീവ് കല്ലംമുക്ക്, എന്‍.ശ്രീ പ്രകാശ്, പി.പി ഗണേശന്‍ എന്‍.അനില്‍കുമാര്‍, ടി.കെ.അശോക് കുമാര്‍, ഷീബ ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു:

Leave a Reply

Your email address will not be published. Required fields are marked *