സ്വന്തം വീട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രന്ഥപുര
ഒരുക്കിയ 83കാരനായ ബാപ്പുട്ടിയെ അധ്യാപക ദിനത്തില്‍ ആദരിച്ച് അധ്യാപകര്‍

Breaking Education Local News

മലപ്പുറം: സ്വന്തം വീട്ടില്‍ ഗ്രന്ഥപുര ഒരുക്കി വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കിയിരുന്ന തിരൂരങ്ങാടി മാര്‍ക്കറ്റ് റോഡിലേ വലിയാട്ട് ബാപ്പുട്ടി ഹാജി എന്ന മൊയ്തീന്‍ കുട്ടി ഹാജിയേ( 83 ) നെ ഈ വര്‍ഷത്തേ അധ്യാപകദിനത്തിലാണ് കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ചെര്‍ന്ന് അദ്ധേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചത്, ചെറുപ്പം മുതല്‍ വായനയേ സ്‌നേഹിച്ച ഹാജി ആയിരത്തിലധികം വിവിധ ഭാഷകളിലുള്ള ബുക്ക് അദ്ധേഹത്തിന്റെ ഒറ്റ മുറിയില്‍ ശേഖരിച്ചിട്ടുണ്ട്, ബാപ്പുട്ടിഹാജിയേകുറിച്ച് നേരത്തേ വിവിധ പത്രമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു, എന്നാല്‍ ഇദ്ധേഹത്തിന്റെ ഒറ്റമുറി വായനശാല നാട്ടുകാരുടെയും തിരൂരങ്ങാടിയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ ആയല്‍വാസികള്‍ മറ്റും ഇദ്ധേഹത്തിന്റെ ഒറ്റമുറി ലൈബ്രറിയില്‍ വന്ന് ബുക്കുകള്‍വായിക്കാന്‍ വരുമായിരുന്നു.

എന്നാല്‍ കൊവിഡ് ‘ലോക് ഡൗണ്‍ തുടങ്ങിയതിനു ശേഷം നാടിന്റെ വായനശാല നിലച്ചതോടെ ഹാജി വായനശാലയില്‍ തനിച്ചാണിപ്പോള്‍, ബാപ്പുട്ടി ഹാജിയുടെ ലൈബ്രറിക്ക് മറ്റു ലൈബ്രറിയ പോലേ നിബദ്ധനകള്‍ ഒന്നും ഇല്ല ആര്‍ക്കും കയറി ചെന്ന് വായിക്കാമായിരുന്നു, വര്‍ഷങ്ങള്‍ മുമ്പ് സൗദിയിലെ തായിഫില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഹാജി പിന്നിട് തിരിച്ച് വരുമ്പോള്‍ നിരവധി ഭാഷകളുടെ ബുക്കുമായിട്ടാണ് തിരിച്ചെത്തിയതും നാട്ടില്‍ സ്വന്തമായി ലൈബ്രറിക്ക് തുടക്കമാവുന്നതും , കഴിഞ്ഞ ദിവസം കേരളാ കൗമുദി വാര്‍ത്ത നല്‍കിയിരുന്നു, ഇതേ തുടര്‍ന്നാണ് തിരൂരങ്ങാടിയിലെ വിവിദ സംഘടനകള്‍ ഇദ്ധേഹത്തേ നേരില്‍ ആദരിക്കാന്‍ തെയ്യാറായി വന്നിരിക്കുന്നത്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം എ സലാം ബാപ്പുട്ടി ഹാജിയേ ആദരിച്ചത്, ഭാരവാഹികളായ ഒ ഷൗക്കത്തലി, പച്ചായി മൊയ്തീന്‍ കുട്ടി, വി സി കാസിം മാസ്റ്റര്‍, ഒ ഇര്‍ഷാദ്, , എല്‍ അബ്ദുല്‍ ഗഫൂര്‍, കെ പി അനസ് എന്നിവര്‍ നേതൃത്വം നല്‍കി

മുസ്തഫ ചെറുമുക്ക്

Leave a Reply

Your email address will not be published. Required fields are marked *