ആന്റിജന്‍ പരിശോധനയില്‍ കോവിഡ്
സ്ഥിരീകരിച്ച മരിച്ച വ്യക്തിക്ക് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റില്‍
കോവിഡില്ലെന്ന് റിപ്പോര്‍ട്ട്

Breaking Keralam

മലപ്പുറം: മരിച്ച വ്യക്തിക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം
സംസ്‌കരിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം. എന്നാല്‍ പിന്നീട് നടത്തിയ
ആര്‍.ടി.പി.സി ആര്‍ ഇയാള്‍ക്ക് കോവിഡില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആന്റിജന്‍ പരിശോധനയുടെ
വിശ്വാസ്യത നഷ്ടപ്പെടുന്നതായി പരാതി. നേരത്തെയും ആന്റിജന്‍ പരിശോധനയുടെ ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചു വിവിധ പരാതികളുയര്‍ന്നിരുന്നു. ചികിത്സയിലിരിക്കെ മരിച്ച എടപ്പാള്‍.കുറ്റിപ്പാല അമൃതാനന്ദമയി മഠത്തിനു സമീപം താമസിക്കുന്ന പള്ളി മഠത്തില്‍ വീട്ടില്‍ ദാമോദര(76)നാണ് ആന്റിജന്‍ ടെസ്റ്റില്‍ പോസറ്റീവായതിനെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചിരുന്നത്. തുടര്‍ന്ന്് മരണശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോഴാണ് നെഗറ്റീവ് റിസള്‍ട്ട് വന്നത്. കഴിഞ്ഞ ദിവസം വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ദാമോദരന്‍ മരിച്ചത്. ആന്റിജന്‍ പരിശോധനാ ഫലംപോസ്റ്റീവ് ആയതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി സ്രവം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരുന്നത്. ഇതിന്റെ ഫലമാണ് ഇന്ന് നെഗറ്റീവായി ലഭിച്ചത്. വിവിധ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടിയിരുന്ന ദാമോദരനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. മൃദദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈശ്വരമംഗലം സ്മശാനത്തില്‍ സംസ്‌കരിച്ചു.ഭാര്യ: ഭാസുര.
മക്കള്‍ :ജനിത്, ധനീഷ് (ഇരുവരും പരേതര്‍). ആത്മജ, റീജ. മരുമക്കള്‍: രാജന്‍ കണ്ണൂര്‍, ദാമു നാരായണന്‍ തൃത്താല.

Leave a Reply

Your email address will not be published. Required fields are marked *