സിനിമാ മേഖലയിലെ ഏറ്റവും
തിരക്കുപിടിച്ച ചമയക്കാരിയും
ട്രാന്‍സ്‌വുമണുമായ
രഞ്ജു രഞ്ജിമാര്‍ ജ്വല്ലറി
മോഡലായും തിളങ്ങുന്നു

Breaking Feature Keralam

മലപ്പുറം: സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച ചമയക്കാരിയും ട്രാന്‍സ്‌വുമണുമായ രഞ്ജു രഞ്ജിമാര്‍ ജ്വല്ലറി മോഡലായും തിളങ്ങുന്നു. ബോളിവുഡ് നടിമാരെ ഉള്‍പ്പെടെ മേക്കയ്പ്പ് ചെയ്ത് രാജ്യശ്രദ്ധനേടിയ രഞ്ജിമാര്‍ താന്‍ ജ്വല്ലറി മോഡലായി മാറിയതിനെ കുറിച്ച് ‘മറുപുറം കേരള’യോട് മനസ്സ് തുറക്കുന്നു.

തനിക്ക് മോഡലിംഗ് ഒരു ചെറിയ സ്വപ്നം ആയിരുന്നു. പലപ്പോഴും പരസ്യങ്ങള്‍ക്ക് മോഡല്‍സിനെ ഒരുക്കി കഴിഞ്ഞ് ഞാന്‍ മേക്കപ്പ് റൂമില്‍ നിന്ന് കണ്ണാടി നോക്കി പോസ്സ് ചെയ്യാറുണ്ടായിരുന്നു. പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതം ആയതിനാല്‍ അതൊക്കെ മനസ്സില്‍ മൂടിവച്ചു, എന്നാലും ചില ചെറിയ ചെറിയ വര്‍ക്കുകള്‍ക്കായി മോഡലായി. പക്ഷേ 150 വര്‍ഷം പഴക്കമുളള. ‘എ.ഗ്രീ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്’ ന്റെ മോഡല്‍ ആവുക എന്നത് സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു. ജ്വല്ലറിയുടെ തന്നെ ഒരു ബ്യൂട്ടീക് ആണ് ആന്യ ഡിസൈന്‍ ഇതിന്റെ ചുമതല സുജാതയ്ക്കാണ്. ഐശ്വര്യയാണ് (മാനേജര്‍) ആണ് എന്റെ പേര് നിര്‍ദ്ധേശിച്ചത്, ഒത്തിരി സന്തോഷം, അഭിമാനം, എന്റെ കമ്മൂണിറ്റിയില്‍ കഴിവുള്ള കുറെ മോഡല്‍സ് ഇനിയും ഉണ്ട്, അവരെയൊക്കെ ഇതുപോലെ കൊണ്ടുവരണം, അതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് രഞ്ജുരഞ്ജിമാറിന് പറയാനുള്ളത്.

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് അഭിമാനമായി മാറിയ വ്യക്തിയാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും ധ്വയ ട്രാന്‍സ്‌ജെന്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായ രഞ്ജു രഞ്ജുമാര്‍ നായികയായി അഭിനയിച്ച ഒരു ഷോര്‍ട്ട്ഫിലിമും, മ്യൂസിക് ആല്‍ബവും ഇന്റര്‍നാഷണല്‍ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിലേക്കു നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കേരളാ ചലച്ചിത്ര അക്കാഡിമിക്കു കീഴില്‍ നടത്തു ഡോക്യൂമെന്ററി ഫെസ്റ്റിവലില്‍ ജനറല്‍ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാര്‍ അഭിനയിച്ച് ഷോര്‍ട്ട്ഫിലിമിന് പുറമെ മ്യൂസിക് ആല്‍ബത്തിനും എന്‍ട്രി ലഭിച്ചിരുന്നു.. അഹം എന്ന ഷോര്‍ട്ട്ഫിലിമും, മുറുപിറന്താള്‍ എന്ന തമഴ്ആല്‍ബം സോങ്ങുളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ ഇലക്ഷന്‍ ഐക്കണ്‍കൂടിയായിരുന്നു രഞ്ജു രഞ്ജിമാര്‍,

സ്വന്തംഐഡന്റിറ്റിയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവസരം ലഭിച്ച ട്രാന്‍സ്‌ജെന്റര്‍ യുവതിയുടെ മാനസികാവസ്ഥയും, ഇവരുടെ അനുഭവിച്ച സംഘര്‍ഷങ്ങളും വിവരിക്കുന്നതാണ് അഹം എന്ന ഷോര്‍ട്ട്ഫിലിം.തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പോറ്റിവളര്‍ത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സമൂഹത്തില്‍ അനുഭിക്കുന്ന പ്രശ്‌നങ്ങളും, പ്രയാസങ്ങളും വിവരിക്കുന്നതാണ് മറുപിറന്താള്‍ എന്ന തമിഴ്‌സ് മ്യൂസിക് ആല്‍ബത്തില്‍ പറയുന്നത്.രഞ്ജു ഇന്ന് ഈ നിലയിലേക്കെത്തിയത് ഏറെ സഹിച്ചും കഠിനാധ്വാനം ചെയ്തുംതന്നെയാണ്. കൊല്ലം പുന്തലതാലം ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ കുഞ്ഞായാണ് ജനിച്ചത്. മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ഇന്ന് ജീവിതത്തിന്റെ ഔന്യത്യങ്ങള്‍ കീഴടക്കുകയാണ് രഞ്ജു. ആക്ഷേപ ശരങ്ങള്‍ കരുത്താക്കി പൊരുതി നിന്നപ്പോള്‍ ഒറ്റപെടുത്താതെ കൂടെനിന്ന മനുഷ്യ സ്‌നേഹികളെ നന്ദിയോടെ ഇന്നും രഞ്ജു ഓര്‍ക്കുന്നു.

ജീവിതത്തില്‍നിന്നും ഒളിച്ചോടുകയല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുകയാണ് വേണ്ടതെന്ന് തന്നെപോലുള്ളവരോട് ശക്തമായി ആവശ്യപ്പെടുകയാണ് രഞ്ജു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നുമാണ് രഞ്ജു ഇന്ന് സിനിമാ ലോകം അറിയുന്ന വിലപിടിപ്പുള്ള മേക്ക്-അപ്പ് ആര്‍ട്ടിസ്റ്റായി മാറിയത്.
ഗവ. മീനാക്ഷി വിലാസം പുന്തലതാലം സ്‌കൂളില്‍ ആണ് രഞ്ജു പ്രാഥമിക വിദ്യാഭാസം പൂര്‍ത്തിയാക്കിയത്. കുട്ടികാലത്തുതന്നെ പെണ്‍കുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവര്‍ത്തികളായിരുന്നു രഞ്ജുവിനുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *